HOME
DETAILS

ബസ് നിര്‍മാണ കമ്പനികളിലെ ഡ്രൈവര്‍മാരെ നിയമിക്കുവാനുള്ള നടപടി കെ.എസ്.ആര്‍.ടി.സി ഉപേക്ഷിക്കണം: ഐ.എന്‍.ടി.യു.സി

  
backup
July 28, 2017 | 10:57 PM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86

കാസര്‍കോട്:  കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ക്കായി നിരത്തിലിറക്കുവാന്‍ പോകുന്ന സ്‌കാനിയ, കോറോണ, വോള്‍വോ എന്നീ കമ്പനികളിലെ ഡ്രൈവര്‍മാരെ നിയമിച്ചു കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുവാനുള്ള നടപടികള്‍ ഉപേക്ഷിക്കണമെന്നു കെ.എസ്.ആര്‍.ടി.സി വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) വാര്‍ഷിക സമ്മേളനം അധികൃതരോട്  ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പി.എസ്.സി അഡൈ്വസ് മെമ്മോ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം  നല്‍കാത്ത മാനേജ്‌മെന്റ്  നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം ആരോപിച്ചു.
കാസര്‍കോടു നിന്നു കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രമായ മര്‍ക്കാറയിലേക്കു സര്‍വിസ് ആരംഭിച്ചിട്ടു പതിമൂന്നു വര്‍ഷമായെങ്കിലും  പ്രസ്തുത സര്‍വിസ് ഓടാതെ നില്‍ക്കുകയാണ്.  തീര്‍ഥാടന കേന്ദ്രമായ കര്‍ണാടകയിലെ ധര്‍മ്മസ്ഥല, സുബ്രഹ്മണ്യ എന്നീ മേഖലകളിലെയും എന്‍ഡോസള്‍ഫാന്‍ മേഖലയായ വാണിനഗറിലേക്കുള്ള സര്‍വിസുകളും നിലച്ചിട്ട് വര്‍ഷങ്ങളായി. ഇത്തരം സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കെ.എസ്.ആര്‍.ടി.സി വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വേണുഗോപാലന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബിജു ജോണ്‍, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി പി.വി ഉദയകുമാര്‍, എ.എന്‍ രാജേഷ്, എം.പി വിജയന്‍, കൃഷ്ണഭട്ട്, ഗംഗാധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago