നല്ലൂരിലെ നന്നങ്ങാടി പുറത്തെടുത്തു; അസ്ഥി അവശിഷ്ടങ്ങളും ശിലായുഗ ശേഷിപ്പുകളും കണ്ടെടുത്തു
ഫറോക്ക്: നല്ലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മുറ്റത്തെ മഴക്കുഴിയില്‍ കണ്ടെത്തിയ നന്നങ്ങാടി തുറന്നു പരിശോധിച്ചു. മനുഷ്യ അസ്ഥിയുടെ അവശിഷ്ടങ്ങള്‍, ശിലായുഗത്തിലെ ശേഷിപ്പുകളായ മണ്‍കോപ്പകള്‍, മൂടി, ഇരുമ്പിന്റെ ചെറിയ ഉളികള്‍, കൊളുത്ത് എന്നിവ കണ്ടെത്തി.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മണ്ണ് നീക്കം ചെയ്ത് നന്നങ്ങാടി പുറത്തെടുത്തത്. കളിമണ്ണില്‍ ഗോളാകൃതിയില്‍ നിര്‍മിച്ചതാണു നന്നങ്ങാടി. 1.20 മീറ്റര്‍ ഉയരവും ഉടല്‍ 80 സെന്റി മീറ്ററും വായ്ഭാഗത്ത് 45 സെന്റി മീറ്ററുമാണ് വ്യാസം. മണ്‍കോപ്പകള്‍ക്കു 11 സെന്റിമീറ്റര്‍ ഉയരവും 12 സെന്റി മീറ്റര്‍ വ്യാസവുമുണ്ട്. 12 മീറ്ററാണ് ഇരുമ്പ് ഉളികളുടെ നീളം.
2,500 വര്‍ഷം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരത്തിന്റെ വേരുകളിറങ്ങി വിണ്ടുകീറിയ നന്നങ്ങാടി പുറത്തെടുക്കുന്നതിനിടെ പൊട്ടി വേര്‍പ്പെട്ടു. രണ്ടു മണ്‍കോപ്പകളും പൊട്ടിയിട്ടുണ്ട്. പഴശ്ശിരാജ മ്യൂസിയത്തിലേക്ക് മാറ്റിയ ശേഷിപ്പുകളുടെ പഴക്കം നിര്‍ണയിക്കുന്നതിനു ശാസ്ത്രീയ പരിശോധന നടത്തുമെന്ന് ഉത്ഖനനത്തിനു നേതൃത്വം നല്‍കിയ പഴശ്ശിരാജ മ്യൂസിയം ചാര്‍ജ് ഓഫിസര്‍ കെ. കൃഷ്ണരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."