ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷിക്കാം
ആലപ്പുഴ. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പെടുന്ന വിധവകള്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പാക്കുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഭവനനിര്‍മാണത്തിന് സഹായം ലഭിച്ചവരോ സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് സ്ഥിരവരുമാനമുള്ള മക്കളുള്ള വിധവകളോ അപേക്ഷിക്കേണ്ടതില്ല. ബി.പി.എല്‍. കുടുംബം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന.
അപേക്ഷാഫോമും വിശദവിവരങ്ങളും ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ന്യൂനപക്ഷ യുവജനതയ്ക്കുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടും ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി. വെബ്‌സൈറ്റിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടും, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍ കളക്ടറേറ്റ് പി.ഒ ആലപ്പുഴ എന്ന വിലാസത്തില്‍ ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചിനകം ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."