ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച് 201 കര്‍ഷകസംഘടനകള്‍ നടത്തുന്ന കൂറ്റന്‍ റാലി
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നിയമനിര്‍മാണം വേണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ കര്‍ഷകസംഘടനകളുടെ റാലി ആരംഭിച്ചു. 210 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധം നടത്തുന്നത്.
മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നടന്ന കാര്‍ഷിക പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ചാണ് ഡല്‍ഹിയിലും റാലി. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ അഞ്ച് കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍ വൈകിട്ട് രാംലീല മൈതാനിയില്‍ സംഗമിക്കും.
നാളെ രാവിലെ രാംലീല മൈതാനിയില്‍ നിന്നു റാലിയായി കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് പുറപ്പെടും. പാര്‍ലമെന്റ് സ്ട്രീറ്റില്‍ കര്‍ഷക നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളും കര്‍ഷകരെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. കാര്‍ഷിക കടമുക്തി നിയമം പാസാക്കുക. വിളകള്‍ക്ക് ഉല്‍പാദന ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ താങ്ങുവില നിശ്ചയിക്കുക. പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."