കോളനിവാസികളുടെ പുനരധിവാസ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്
കല്‍പ്പറ്റ: വെള്ളപൊക്കത്തെ തുടര്‍ന്ന് മഴക്കാലത്ത് സ്ഥിരമായി മാറ്റി താമസിപ്പിക്കുന്ന ജില്ലയിലെ ആറ് കോളനികളിലെ ആദിവാസികളെ പുനരധിവാസ നടപടികള്‍ അന്തിമഘട്ടത്തില്‍. 144 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ആറ് കോടി രൂപയാണ് പട്ടികവര്‍ഗ വകുപ്പ് അനുവദിച്ചത്. ഡിസംമ്പര്‍ 31നകം ഭൂമി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഭൂമി കൈമാറാനാണ് തീരുമാനം. നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട് കോളനി, ചാണക പുരകോളനി, നെന്മേനിയിലെ വെള്ളച്ചാല്‍ കോളനി, പുല്‍പ്പള്ളിയിലെ പാളകൊല്ലി കോളനി, പനമരം മാത്തൂര്‍ പൊയില്‍ കോളനി എന്നീ അഞ്ച് കോളനിയിലെ 144 കുടുംബങ്ങളെയാണ് പത്ത് സെന്റ് വീതം ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നത്.
ഇതിനായി 25 ഏക്കര്‍ ഭൂമിയാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. കണ്ടെത്തിയ ഭൂമി അളന്ന് വിലയും നിശ്ചയിച്ചു. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം തന്നെ ഗുണഭോക്താകള്‍ക്ക് കൈമാറും. കഴിഞ്ഞ പ്രളയകാലത്ത് അടക്കം ഈ കോളനികളില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഇതില്‍ നൂല്‍പ്പുഴ കാക്കത്തോട് കോളനിയിലാണ് എല്ലാ മഴക്കാലത്തും വെള്ളം ഉയര്‍ന്നിരുന്നത് പുനരധിവാസം ആവശ്യപെട്ട് ആദിവാസികള്‍ വര്‍ഷങ്ങളായി സമരത്തിലാണ്. ഭൂമി കണ്ടെത്താനുള്ള കാലതാമസമാണ് പുനരധിവാസം വൈകാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ അനുയോജ്യമായ ഭൂമി മൂന്ന് താലൂക്കുകളിലും കണ്ടെത്തിയതോടെ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി കൈമാറാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."