
ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

കുവൈത്ത് സിറ്റി: വിനോദസഞ്ചാരികളെ ഒറ്റവിസയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളായ ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സൂചന. നീക്കം പ്രാദേശിക ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി ബുധനാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.
'ഏകീകൃത വിസ ജിസിസി രാജ്യങ്ങളുടെ നേതാക്കളുടെ തന്ത്രപരമായ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നു. ഇത് പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുകയും, യാത്രാ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുകയും, ടൂറിസം മേഖലയെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ശക്തിയാക്കി മാറ്റുകയും ചെയ്യും,' അല്‍ ബുദൈവി പറഞ്ഞു.
'നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും ആഗോള സുരക്ഷാ വെല്ലുവിളികളോട് പ്രതികരിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ വിസ പ്രതിഫലിപ്പിക്കുന്നത്.' അദ്ദേഹം പറഞ്ഞു.
ഏകീകൃത വിസയിലൂടെ വിനോദസഞ്ചാരികള്‍ക്ക് ഒന്നിലധികം ദേശീയ വിസകളുടെ ആവശ്യമില്ലാതെ ജിസിസി രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇത് ഗള്‍ഫ് മേഖലയ്ക്കുള്ളില്‍ കൂടുതല്‍ സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീര്‍ഘകാലമായി പ്രതീക്ഷിച്ചുള്ള ചുവടുവയ്പ്പാണ്. യൂറോപ്പിലെ ഷെങ്കന്‍ വിസ മോഡലിന് സമാനമായി, ഈ വിസ സുഗമമായ യാത്രാനുഭവവും വിശാലമായ ഗള്‍ഫ് ടൂറിസം അനുഭവവും വാഗ്ദാനം ചെയ്യും.
ജിസിസി വിസ പുറത്തിറക്കുന്ന ഔദ്യോഗിക തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അന്തിമ ചട്ടക്കൂടുകള്‍ പൂര്‍ത്തിയാകുന്നതോടെ വിസ പുറത്തിറക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
Travel across Gulf countries will soon become more convenient as the GCC unified visa is set to be introduced. The new visa system aims to boost tourism and simplify entry procedures across member states.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണം, ഗസ്സയിൽ സ്ഥിരമായ വെടിനിർത്തലും ഉറപ്പാക്കണം: സഊദി വിദേശകാര്യ മന്ത്രി
International
• 15 hours ago
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 15 hours ago
വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• 15 hours ago
ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 15 hours ago
മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി
Kerala
• 15 hours ago
ബിന്ദുവിന്റെ മരണം വേദനാജനകം; ആരോഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി
Kerala
• 16 hours ago
ടെസ്റ്റിൽ ടി-20 കളിച്ചു; ഇന്ത്യയെ വിറപ്പിച്ച സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം
Cricket
• 16 hours ago
ഉപയോഗിച്ച് പഴകിയ ടയറുകൾ മാറ്റിക്കോളൂ; പണം ലാഭിക്കാമെന്ന് കരുതി നമ്മൾ കാണിക്കുന്ന അശ്രദ്ധ നമുക്ക് തന്നെ അപകടമായി മാറാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 16 hours ago
ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഢംബര എസ്യുവിയായ ഡിഫൻഡർ ഒക്ട ബ്ലാക്ക് വിപണിയിൽ
auto-mobile
• 16 hours ago
പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ
Cricket
• 16 hours ago
ധോണിയുടെ റെക്കോർഡ് വീണ്ടും തരിപ്പണമായി; ഇംഗ്ലണ്ടിനെതിരെ മിന്നൽ നേട്ടവുമായി പന്ത്
Cricket
• 17 hours ago
ജയിലിൽ നിന്നും വിവാഹ വേദിയിലേക്ക്: ഗുണ്ടാ നേതാവിന് വിവാഹത്തിനായി അഞ്ച് മണിക്കൂർ പരോൾ
National
• 17 hours ago
സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്
Kerala
• 18 hours ago
സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം
Kerala
• 19 hours ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• a day ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• a day ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• a day ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• a day ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• a day ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്
Kerala
• a day ago
വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം
National
• 19 hours ago
വി.എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു
Kerala
• 20 hours ago
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക്
Kerala
• 20 hours ago