HOME
DETAILS

പ്രതിഷേധം അന്തസുകെട്ട നിലയിലേക്ക്  പോകാന്‍ പാടില്ല: സ്പീക്കര്‍

  
backup
November 21, 2019 | 6:45 PM

speaker-on-protest-in-legislative-assembly-793366-2
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് സ്വന്തം അനുയായികളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സഭാ നടപടികളെ സംബന്ധിച്ച പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും സ്പീക്കര്‍ക്കെതിരായ പ്രതിഷേധം അന്തസ്സുകെട്ട നിലയിലേക്ക് പോകാന്‍ പാടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
ഭരണ പ്രതിപക്ഷ തര്‍ക്കത്തിന് സ്പീക്കറെ വലിച്ചിഴക്കുന്നത് ശരിയല്ല. ഇങ്ങനെയൊക്കെയാണ് സഭയെന്ന് തെറ്റിദ്ധരിക്കുന്ന ഒരു പുതിയകൂട്ടം ഉണ്ടെന്നു കരുതുന്നു. ദൗര്‍ഭാഗ്യകരമായ, വിലകുറഞ്ഞ പ്രസ്താവനകളുമായിവന്നത് വിലകുറഞ്ഞ നടപടിയാണ്. സ്പീക്കറുടെ ചേമ്പറിലേക്ക് കയറിയത് ജനാധിപത്യ സംവിധാനത്തിന്റെ ലംഘനമാണ്. അതിനുള്ള സ്വാഭാവിക നടപടിയാണ് സ്വീകരിച്ചത്, അത് വ്യക്തിപരമല്ല. സഭയില്‍നിന്ന് അപ്പോള്‍തന്നെ പുറത്താക്കാവുന്ന നടപടിയുണ്ട്. പക്ഷേ പരിമിതമായ നടപടിയാണെടുത്തത്. ശിക്ഷിക്കും മുന്‍പ് പറയണം എന്നു പറയുന്നത് അംഗീകരിക്കാനാകില്ല. ഒ. രാജഗോപാലിന്റെ അഭിപ്രായം കേട്ടുകൊണ്ടാണ് നടപടിയെടുത്തത് എന്നു പറയുന്നത് യുക്തിരഹിതമായ ആക്ഷേപമാണ്. നടപടിയെടുക്കണമെന്ന് കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടത്. അപ്പോള്‍ ആരും എതിര്‍ത്തില്ല. ബാലിശമായ അഭിപ്രായപ്രകടനങ്ങളാണ് പ്രതിപക്ഷം നടത്തിയതെന്നും സ്പീക്കര്‍ ആരോപിച്ചു. 
പ്രതിപക്ഷ നേതാവ് സഭയുടെ അന്തസിനു യോജിക്കാത്ത തരത്തില്‍ പെരുമാറിയിട്ടില്ല. ചിലരെ നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. വിവാദങ്ങളിലേക്ക് സ്പീക്കറെ വലിച്ചിഴയ്ക്കുന്ന രീതി കേട്ടുകേള്‍വിയില്ലാത്തതാണ്. ഈ രീതി തിരുത്തണമെന്നും സ്പീക്കര്‍ പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  7 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  7 days ago