KAS ന് പഠിച്ചു തുടങ്ങുന്നതിന് മുമ്പ് നിര്‍ബന്ധമായും ഇതൊന്നു വായിക്കൂ..., ശാഹിദ് തിരുവള്ളൂര്‍ എഴുതുന്നു...
കെ.എ.എസ്:
1എന്താണ് കെ.എ.എസ്?
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് എന്നതിന്റെ ചുരുക്കരൂപമാണ് കെ.എ.എസ്. സുപ്രധാന പോസ്റ്റുകളിലേക്ക് ഊര്‍ജ്ജസ്വലരായ തുടക്കക്കാരെ നിശ്ചയിക്കാനുള്ള ധീരമായ നടപടിക്കാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടുള്ളത്. നിലവില്‍ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങള്‍ക്കും സ്വന്തമായ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉണ്ട്. കേരളം ഏറെ വൈകിയാണ് ഈ മേഖലയിലേക്കെത്തിയത്. ഉയര്‍ന്ന അധികാരം, ഭാവിയില്‍ ഐ.എ.എസ് ലഭിക്കാനുള്ള സാധ്യത,സര്‍ക്കാറിന്റെ നയരൂപീകരണത്തില്‍ പങ്കാളിയാകാനുള്ള അവസരം എന്നിവ ഈ സര്‍വീസിനെ വേറിട്ടതാക്കുന്നു.
2എനിക്ക് കെ.എ.എസ് എഴുതാനുള്ള യോഗ്യതയുണ്ടോ?
ഒന്നുകില്‍ നിങ്ങള്‍ ബിരുദധാരിയാണോ , 21നും 32നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണോ ജോലി ചെയ്യാനുള്ള ആരോഗ്യമുണ്ടോ? നിങ്ങള്‍ക്ക് കെ.എ.എസ് സ്ട്രീം 1 എഴുതാം.
ബിരുദധാരിയും സര്‍ക്കാര്‍ വകുപ്പുകളില്‍ ഒരു ഫുള്‍ ടൈം മെമ്പറുമാണഓ കെ.എ.എസ് സ്ട്രീം 2 എഴുതാം.(നിബന്ധനകള്‍ ശ്രദ്ധിക്കുക). 40 വയസ്സില്‍ കൂടരുതേ.
ബിരുദധാരിയും നിശ്ചിത സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാം ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്നവരുമാണോ കെ.എ.സ് സ്ട്രീം3 എഴുതാം. (നിബന്ധനകള്‍ ശ്രദ്ധിക്കുക). 50 വയസ്സില്‍ കൂടരുതേ.
ഓരോ സ്ട്രീമിനും പ്രത്യേകം പ്രത്യേകം റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തും.
3. ഒരാള്‍ക്ക് ഒന്നിലേറെ സ്ട്രീമിന് അപേക്ഷിക്കാമോ?
അപേക്ഷിക്കാം. പക്ഷെ, ഓരോ സ്ട്രീമിനും പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ നല്‍കണം.
4എത്ര ഒഴിവുകള്‍ ഉണ്ടാകും?
ഓരോ വര്‍ഷവും കേ.എ.എസില്‍ ഉള്‍പ്പെടുത്തിയ വകുപ്പുകളില്‍ നിന്നും ആകെ സെക്കന്റ് ഗസറ്റഡ് പോസ്റ്റുകളുടെ ഒഴിവുകളില്‍ നിന്നും മൂന്നില്‍ ഒന്ന് പോസ്റ്റുകള്‍ കെ.എ.എസിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നു. അഥവാ നൂറിലേരെ ഒഴിവുകള്‍ പ്രതീക്ഷിക്കാം.
5ഒഴിവുകള്‍ കൃത്യമായി ഇനിയും പ്രഖ്യാപിച്ചില്ലേ?
ഇല്ല. തുടക്കത്തില്‍ പ്രതീക്ഷിത ഒഴിവുകള്‍ എന്ന പി.എസ്.സിയുടെ പതിവു പല്ലവി തന്നെയാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. റാങ്ക്‌ലിസ്റ്റിന് ഒരു വര്‍ഷത്തെ കാലാവധിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
6.സംവരണ നിയമങ്ങള്‍ ബാധകമാണോ?
സംവരണ വിഭാഗങ്ങള്‍ക്ക് എല്ലാ സ്ട്രീമിലും ഇളവുകളുണ്ട്. എസ്.സി,എസ്.ടിക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 15 വര്‍ഷവും വിധവകള്‍ക്ക് 5 വര്‍ഷവും ഇളവുണ്ടാകും. ഇവര്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.
7.ഭിന്നശേഷി വിഭാഗക്കാര്‍ക്ക് നിയമനത്തില്‍ ആവശ്യമായ സംവരണമുണ്ടോ?
ഉണ്ട്. മൊത്തം ഒഴിവിന്റെ നാലു ശതമാനം ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. ഇതും ഒരു നാഴികക്കല്ലാണ്.
8.കെ.എ.എസ് പരീക്ഷ അത്ര വില്ലനാണോ?
സാധാരണ പി.എസ്.സി പരീക്ഷകളില്‍ നിന്ന് വ്യത്യസ്തമായി കെ.എ.എസ് പരീക്ഷക്ക് നിരവധി പ്രത്യേകതകളുണ്ട്. മൂന്ന് ഘട്ടങ്ങളായി ഇന്ത്യന്‍ സിവില്‍ സര്‍വീസ് മാതൃകയിലുള്ള പരീക്ഷാ രീതിയാണ് അതില്‍ ഏറെ പ്രധാനം. ആദ്യം പ്രിലിംസ്, അതു ജയിച്ചവര്‍ക്ക് മെയിന്‍സ്. അതും കടന്നെത്തുന്നവര്‍ക്ക് ഇന്റര്‍വ്യൂ.
9.ഫൈനല്‍ വിജയികള്‍ ആരാകും?
പ്രിലിംസ് ഒരു എലിമിനേഷന്‍ റൗണ്ടാണ്. അതിലെ മാര്‍ക്ക് കൂട്ടില്ല. ഇതില്‍ മുമ്പിലെത്തുന്ന ടോപ്പേഴ്‌സിന്റെ മെയിന്‍സിലെയും ഇന്റര്‍വ്യൂവിലെയും മാര്‍ക്കാണ് ഫൈനല്‍ റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ നിശ്ചയിക്കുക.
10 പ്രിലിമിനറിയുടെ വിശദ വിവരങ്ങള്‍?
ഒരു ദിവസം തന്നെ നടക്കുന്ന രണ്ട് പേപ്പറുകള്‍. ഓരോന്നിനും നൂറുവീതം മാര്‍ക്കുകള്‍. തുല്യപ്രാധാന്യം. ബിരുദ നിലവാരത്തിലുള്ള ചോദ്യങ്ങള്‍
11 പ്രിലിമിനറി പരീക്ഷയുടെ സിലബസ് എങ്ങനെയിരിക്കുന്നു?
പി.എസ്.സി ഇപ്പോള്‍ പുറത്തുവിട്ട പ്രിലിമിനറി പരീക്ഷയുടെ സിലബസ് യു.പി.എസ്.സിയുടെ മെയിന്‍സ് പരീക്ഷയുടെ ഏതാണ്ട് ഒപ്പമെത്തും. അത്രയേറെയുണ്ട് സിലബസ്. പഠിച്ചു തീര്‍ക്കാന്‍ കുറച്ച് മെനക്കെടും. മുഴുവന്‍ പഠിച്ചാല്‍ തന്നെ ചോദ്യം എങ്ങനെ വരുമെന്നതിനെക്കുറിച്ചും ധാരണയില്ല. ബിരുദ നിലവാരത്തിലുള്ള ചോദ്യങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ പി.എസ്.സി ചിലപ്പോള്‍ പിന്തുടരാറുള്ള ടഫ് സിലബസ്, ഈസി ക്വസ്റ്റ്യന്‍സ് എന്ന മാതൃകയും തള്ളിക്കളയാനാവില്ല. ഇത് ഉദ്യോഗാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഇരട്ട വെല്ലുവിളിയാണ്. ഒരേ സമയം യു.പി.എസ്.സി നിലവാരത്തിലുള്ള ചോദ്യങ്ങളും പി.എസ്.സിയുടെ സാധാരണ നിലവാരത്തിലുള്ള ചോദ്യങ്ങളും പഠിക്കേണ്ടി വരും.
12പ്രിലിമിനറിയുടെ ഒന്നാം പേപ്പര്‍ ഒന്നു ചുരുക്കിപ്പറയാമോ?
ചരിത്രം, രാഷ്ട്രീയം, ഭൂമി ശാസ്ത്രം, അടിസ്ഥാനഗണിതം.
13. ഒന്നു കൂടി വിശദമാക്കിപ്പറഞ്ഞാല്‍?
ഇന്ത്യ ചരിത്രം, കേരള ചരിത്രം (പുരാതന,മധ്യകാല, ആധുനിക ചരിത്രം),ലോക ചരിത്രം, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം,
ഇന്ത്യന്‍ രാഷ്ട്രീയം, പൊതുഭരണം, സാമൂഹിക നീതി, അന്താരാഷ്ട്ര ബന്ധങ്ങള്‍
അടിസ്ഥാന ഗണിതം, മാനസിക ശേഷി പരിശോധന,
ഫിസിക്കല്‍, സോഷ്യല്‍, എക്ക്‌ണോമിക്, ജനറല്‍ ജ്യോഗ്രഫി.
14 സിലബസിന്റെ പൂര്‍ണ്ണരൂപം?
GENERAL STUDIES –I
(A) History (India and Kerala)
1) Ancient and Medieval Period:
(i) Salient features and major landmarks of ancient and medieval India (ii) Art, culture, literature and Architecture
(iii) Major Dynasties, their adminitsrative ്യെേെem, social, religious and economic conditions prominent movements
2) Modern Period:
(i) Modern Indian History (from the 18th century upto the present)
significant events, personalities and issues
(ii) India – tSruggle for independence
(iii) Social and religious reform movements in the 19th and 20th century
(iv) India after Independence, Post independent consolidation and reorganisation
(v) Independent India and her neighbours.
3) Kerala History (from 18th century):
(i) PreIndependence sociopolitical movements. Formation of
8
Kerala State, Political parties, movements, Governments, Landmark legislations and policies.
(B) History of the World (from mid18th
(i) Indutsrial revolution
(ii) World wars
(iii) Redrawal of National boundaries
(iv) Colonialisation and decolonialisation,
(v) Globalisation
century)
(vi) Communism, Capitalism, Socialism – their forms and effects in socitey.
(C) Cultural Heritage of Kerala:
1) Cultural Heritage of Kerala Art Forms, literature, sculpture, architecture, salient features of socitey
2) Kerala Tribal culture, Pilgrimage, Tourist places, Folk Culture, Cinema, Thetare
3) History and revolution of Malayalam language and literature.
9
(D) Indian Constitution, Public Adminitsration, Political System, Governance, Social Justice and International Relations
1) Indian Constitution and its salient features
2) Functions and Responsibilities of the Union and the States, Parliament and State
Legislatures – tsructure, function, power and privilages. Issues and challenges pertaining to Federal tSructure – Devolution of
Power and Finances up to local levels and challenges therein 3) Constitutional Authorities – Powers, Functions and Responsibilities
4) Panchayati Raj, Public Policy and Governance,
Impact of L.P.G on Governance
5) Statutory, Regulatory and Quasijudicial bodies
6) Rights Issues (Human rights, Women rights, SC/ST rights, Child rights, etc.), Imporatant Acts
7) India's Foreign Policy, International Organisations, International Treaties and Forums, their tsructure and mandate
?? Judiciary in India –
tSructure and functions, important provisions relating to
Emergency and Constitutional amendments, Judicial review, Public Interest Litigation, Land Revenue Laws
9) Fundamental rights, fundamental duties and Directive Principles 10) Principles of Adminitsrative Law.
10
(E) Reasoning, Mental Abiltiy & Simple Arithmetic
(1) Logical Reasoning and Analytical Abiltiy,Number series, Coding – Decoding, problems related to Relations, Shapes and their sub sections, Venn Diagram, problems based on Clock, Calendar and Age, Simple Arithmetic.
(F) Geography
1) General Geography: Solar ്യെേെem, Motion of Earth, Concept of time, Seasons, Internal tsructure of the Earth, Major
Landforms and their features. Atmosphere – tSructure and Composition, elements and factors of Climate, Air masses and
Fronts, atmospheric disturbances. Oceans: Physical, Chemical and Biological characteristics, Hydrological Disasters, Marine and Continental Resources
2) Physical, Social, Economic Geography of World, India and Kerala
3) Geophysical phenomena like Earthquake, Tsunami, Volcanoes,Cyclone,
Flood, Landslides.
15പ്രിലിമിനറി പരീക്ഷയുടെ രണ്ടാം പേപ്പര്‍ ചുരുക്കിപ്പറഞ്ഞാല്‍?
സാമ്പത്തിക ശാസ്ത്രം, ശാസ്ത്രം, സമകാലിക സംഭവങ്ങള്‍, ഭാഷാ നൈപുണ്യം
16ഒന്നു കൂടി വിശദമാക്കിയാല്‍?
സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഗമായ അടിസ്ഥാന കാര്യങ്ങള്‍, കൃഷി, വ്യവസായം, അടിസ്ഥാനമേഖലകള്‍, ജനസംഖ്യാപഠനം,വിദേശ വ്യാപാരം, കേരളത്തിന്റെ സാമ്പത്തിക പഠനം, കേരള മോഡല്‍ വികസനം.
ശാസ്ത്രത്തിന്റെ ഭാഗങ്ങളായ സാങ്കേതിക വിദ്യ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഊര്‍ജ്ജം, പരിസ്ഥിതി, അങ്ങനെ പോകുന്നു.ഭാഷാ പഠനത്തില്‍ ഇംഗ്ലീഷില്‍ സാധാരണ ചോദിക്കാറുള്ള ടെന്‍സ് മുതല്‍ ഇഡിയംസ് വരെയുള്ള കാര്യങ്ങള്‍. കൂടാതെ മലയാളം അല്ലെങ്കില്‍ തമിഴ് അല്ലെങ്കില്‍ കന്നഡ ഇവയിലെ സാധാരണ ഗ്രാമറും അടിസ്ഥാനങ്ങളും ചോദ്യമായി വരാം. മലയാളം അറിയാത്ത ഭാഷാ ന്യൂനപക്ഷങ്ങളെയും പരിഗണിച്ചു എന്നര്‍ത്ഥം.
17സിലബസിന്റെ പൂര്‍ണ്ണ രൂപം?
GENERAL STUDIES II
(A) Economy and Planning
1) Indian economy on the eve of independence. Indian economy in post reform period – new economic reforms, NITI Aayog, National
Income and Per Capita Income, Sectoral Composition (Output and
Employment) – Primary, Secondary and Tertiary. Development under different policy regimes (including Five Year Plans) – Goals,
Contsraints, Institutions and Policy framework.
2) Agriculture Sector, Land Reforms in India, Technological change in
Agriculture – Major Crops and Cropping patterns in various parts of the Coutnry, Irrigation, Pricing of agriculture inputs and outputs,
Agricultural Finance Policy and Marketing, Issues in Food Securtiy and Public Ditsribution System, Green Revolution, Policies for sustainable agriculture and organic farming.
3) Indutsrial Policy, Public Sector enterprises and their performance, Growth and pattern of indutsrialization, Smallscale sector, Productivtiy in indutsrial sector, SEZ and indutsrialization, foreign investment and competition policy, eCommerce, Effects of liberalisation on the economy.
4) Infratsructure in Indian Economy, Meaning and importance of infratsructure – Water Supply and Sanitation Energy and Power – Science and Technology – Rural and Urban Insfratsructure, Ports, Roads, Airports, Railways, Telecommunication, Dams, Inland
12
Waterways. Social Impact Assessment.
5) Trends and Patterns in tsructure of population over time – Growth
rate, Gender RuralUrban Migration, Literacy, Regional tSructure andേ
ൃലends of Povetry and Inequaltiy, Unemployment – േൃലnds, tSructure
and National Rural Employment policies. Indicators of development– Physical Qualtiy of Life Index, Human Development Index, Human
Povetry Index, Gender Development Index, National Happiness Index.
6) Indian Public Finance, Government Budgeting, Indian Tax System,
Public Expenditure, Public Debt, Deficit and Subsidies in the Indian
Economy. CetnreState financial relation. Recent fiscal and monetary policy issues and their impact, tsructure of Indian Banking and Non
Banking Financial Institutions and reforms, GST: Concept and Implications. Stock exchange and share market.
7) Trend, Composition, tSructure and direction of India's Foreign Trade. India's Balance of payments situation in post reforms period. ?? Economy of Kerala Statean overview, Population, Major agriculture, Indutsry, Service sector issues. Infratsructure and resources, Major Developmental Projects, Programmes and Schemes. Coopeartive Sector. History and relevant policies in േൃമditional industies, IT Sector, Pravasi and Foreign remittance.
9) Kerala model development – (Land reforms, Social securtiy, devolution of Power, Decetnralised Planning, Housing, Tourism, Women Empowerment, Social Welfare Schemes, Disaster Management. Role and Function of Kerala Planning Board, Achievements of Kerala in Health and Education Sector: Policies, Programmes, Initiatives and Impacts.
13
(B) Science and Technology
1) Science and Technology: Nature and scope of Science and
Technology, Relevance of S&T, National policy on S&T and innovations, Basics of everyday science, Human body, Public Health and Communtiy Medicine, Food and Nturition, Health Care.
Institutes and Organization in India promoting integration of S&T and Innovation, their activities and cotnributions, Cotnribution of Prominent Indian Scientists.
2) ICT : Nature and Scope of ICT, ICT in day today life, ICT and indutsry, ICT and Governance – various Government schemes promoting use of ICT, eGovernance Programmes and Services, Netiquettes, Cyber Securtiy concerns – National Cyber Crime Policy. MIS. Artificial Intelligence – benefits and impacts, Robotics.
3) Technology in Space and Defence: Evolution of Indian Space Programme, ISRO – it's activities and achievements, various Satellite Programmes – DRDOvision, mission and activities.
4) Energy requirement and efficiency: India's existing energy needs and deficit, India's energy resources and dependence, Renewable and Nonrenewable energy resources, Energy Policy of India –
Govt. Policies and Programmes, Energy Securtiy and Nuclear Policy of India.
5) Environmental Science: Issues and concerns related to environment, its legal aspects, policies and േൃലaties for the protection of environment at the National and the International level, Environment protection for sustainable development.
Biodiverstiy – its importance and concerns, Climate change,
International initiatives (Policies, Protocols) and India's commitment,
Western Ghats, Features, Characteristics and issues.
14
Forest and wildlife – Legal framework for Forest and Wildlife Conservation in India.
Environmental Hazards, Pollution, Carbon Emission, Global Warming. National action plans on climate change and Disaster Management.
Developments in Biotechnology, Green Technology and Nanotechnology.
(C) Current Events
(D) Language Proficiency – English
1) Tenses
2) Synonyms
3) Phrasal Verbs
4) Antonyms
5) Error Correction
6) Adjectives
7) Adverbs
?? Reported Speech
9) Active Voice
10) Passive Voice
11) Auxiliary Verb
12) Question Tag
13) Degrees of Comparison 14) Punctuation
15
15) Idioms and Phrases
16) Simple Compound Complex Sentences 17) Connectives
18) Prepositional Verbs
19) Prepositions
20) Concord
21) Pronouns – 9 ്യേുes
22) Word Order and Sentence Order.
(EI) Language Proficiency – Malayalam
1.പേശുദ്ി
2. വകാേഷ്യശുദ്ി
3. പരിഭകാഷ
4. ഒറ്‌പേം
5. പരഷ്യകാ?ം
6. വിപരറീത പേം
7. ടശലിേള്‍ പഴന്ഞ്കാല്ലുേള്‍
8. സമകാന പേം
9. ക?ര്‍ന്ത്‌ഴുതുേ
10.സ്ത്രറീലിംഗം പുല്ിംഗം
11. വ?നം
12. പിരിന്ച്‌ഴുതല്‍
13. ഘടേപേം (വകാേഷ്യം ക?ര്‍ന്ത്‌ഴുതുേ)
14. ഭരണഭകാഷയുമകാ?ി ബന്ധന്‌പെട്ട് ഒരു ഖണ്‌ിേ നല്‍േി അതിന്ന ആധകാരമകാക്ി ക?കാേഷ്യങ്ങള്‍
15. ഔകേഷ്യകാഗിേ ഭകാഷകാ പേകാവലി, വിപുലനം, സംരേഹം.
16
OR
(EII) Language Proficiency – Kannada
1) Word Purtiy / Correct Word 2) Correct Sentence
3) Translation 4) One Word / Single Word / One Word Substitution 5) Synonyms 6) Antonyms 7) Idioms and Proverbs ?? Equivalent Word 9) Join the Word 10) Feminine Gender, Masculine Gender 11) Number 12) Sort and Write
13) Add Phrases 14) Comprehension
OR
(EIII) Language Proficiency – Tamil
1) Correct Word 2) Correct tSructure of Sentence 3) Translation 4) Single Word 5) Synonyms 6) Antonyms / Opposite
7) Phrases and Proverbs ?? Equal Word 9) Join the Word
10) Gender Classification – Feminine, Masculine 11) Singular,
Plural 12) Separate 13) Add Phrases 14) Comprehension
18പ്രിലിമിനറി പരീക്ഷയുടെ ചോദ്യങ്ങള്‍ ഏതു ഭാഷയിലായിരിക്കും?
നിലവില്‍ ഇംഗ്ലീഷ് ഭാഷയിലായിരിക്കും. മലയാളത്തില്‍ ചോദ്യങ്ങളുണ്ടാകുമോ എന്നത് ഈയിടെ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടിയെ ആശ്രയിച്ചിരിക്കും.
19രണ്ടാം ഘട്ടമായ മെയിന്‍സ് പരീക്ഷ എങ്ങനെയിരിക്കും?
വിവരണാത്മക പരീക്ഷയായിരിക്കും. മൂന്ന് പേപ്പറുകള്‍.ഓരോ ഭാഗത്തിനും നൂറ് വീതം മാര്‍ക്കുകള്‍.
20ഏതൊക്കെ വിഷയങ്ങളായിരിക്കും മെയിന്‍സില്‍?
മെയിന്‍സ് പരീക്ഷയുടെ സിലബസ് പി.എസ്.സി നോട്ടിഫിക്കേഷനോടൊപ്പം പുറത്തുവിടേണ്ടതായിരുന്നു. പക്ഷെ, ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഒരു സസ്‌പെന്‍സാക്കി വെച്ചിരിക്കുകായണ്. മാനവികവിഷയങ്ങള്‍, ശാസ്ത്ര വിഷയങ്ങള്‍, കേരള പഠനം ഇങ്ങനെയാവാമെന്നാണ് സൂചനകള്‍.
21മെയിന്‍സ് പരീക്ഷ ഏതു ഭാഷയിലായിരിക്കും?
ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിയിരിക്കും. ഉത്തരങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്.
22അഭിമുഖ പരീക്ഷ എങ്ങനെയിരിക്കും?
50 മാര്‍ക്കിന്റെ അഭിമുഖ പരീക്ഷയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
23പരീക്ഷ എപ്പോള്‍ നടക്കും?
പ്രിലിമിനറി പരീക്ഷ 2020 ഫെബ്രുവരിയിലും മെയിന്‍സ് പരീക്ഷ ജൂലായിലും നടക്കും. അഭിമുഖ പരീക്ഷ കൂടി കഴിഞ്ഞ 2020 നവംബര്‍ ഒന്നിന് റാങ്ക് പട്ടിക പുറത്തിറക്കും.
24പരിശീലനം, പ്രൊബേഷന്‍?
തുടക്കത്തില്‍ കെ.എ.എസ് ജൂനിയര്‍ ടൈം സ്‌കെയില്‍ ട്രയിനി ആയിട്ടായിരിക്കും നിയമനം. 18 മാസത്തെ പരിശീലനം ഇന്ത്യയിലെയും കേരളത്തിലെയും ഉന്നത ട്രയ്‌നിംഗ് മാനേജ്‌മെന്റെ സ്ഥാപനങ്ങളിലായിരിക്കും.
25അപ്പോ, അവസാനായി ശമ്പളം കൂടി പറഞ്ഞേക്ക്
Not notified, As per kas scale
എന്നാ ഇനി വൈകിക്കേണ്ട, പി.എ്‌സ്.സിയുടെ ഒറ്റത്തവണ പദ്ധതി വഴി ഇപ്പോള്‍ തന്നെ കെ.എ.എസിന് അപേക്ഷിക്കാം. ഡിസംബര്‍ നാലിന് അര്‍ദ്ധരാത്രി 12 മണി വരെ സമയമുണ്ടല്ലോ എന്നു കരുതിയിരിക്കേണ്ട. ചിട്ടയായ പഠനം, വേഗത്തിലുള്ള പഠനം, ആവര്‍ത്തിച്ചുള്ള പഠനം..നിങ്ങള്‍ക്കുമാകാം കെ.എ.എസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."