HOME
DETAILS

രമ്യ വധക്കേസ് മുഖ്യപ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്

  
backup
July 30 2017 | 02:07 AM

%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf



തലശ്ശേരി: കാട്ടാമ്പള്ളിയിലെ രമ്യ കൊലക്കേസില്‍ മുഖ്യപ്രതിയായ ഭര്‍ത്താവ് അഴീക്കോട് പാലോട്ടുകാവിനു സമീപം പുളിക്കല്‍ വീട്ടില്‍ ഷമ്മികുമാറിനെ (45) ജീവപര്യന്തം കഠിനതടവിനും പിഴയടക്കാനും തലശ്ശേരി അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചു. ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി ശ്രീകലാ സുരേഷ് ആണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാംപ്രതിയായ സഹോദരന്‍ ലതീഷ് കുമാറിനെ (54) കുറ്റക്കാരനല്ലെന്നു കണ്ടു വെറുതെവിട്ടു. ഭര്‍തൃമാതാവ് പത്മാവതി(70)ക്ക് രണ്ടുവര്‍ഷം തടവും പിഴയും വിധിച്ചിട്ടുണ്ട്.
2010 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ കാട്ടാമ്പള്ളി വള്ളുവന്‍കടവിനു സമീപം അമ്പന്‍ഹൗസില്‍ രവീന്ദ്രന്റെ മകള്‍ നാരങ്കോട്ട് വീട്ടില്‍ രമ്യ(26)യെ പയ്യന്നൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനുവരി 20നായിരുന്നു ഷമ്മികുമാറും രമ്യയും ഇളയമകള്‍ കീര്‍ത്തനയ്‌ക്കൊപ്പം ലോഡ്ജിലെത്തിയത്. അന്നു രാത്രി ഷമ്മികുമാര്‍ മകളെ രമ്യയുടെ കാട്ടാമ്പള്ളിയിലെ വീട്ടിലെത്തിച്ചു. പിറ്റേ ദിവസം രമ്യ പയ്യന്നൂരിലെ ലോഡ്ജിലുണ്ടെന്നും കുടുംബത്തെ വിവരമറിയിച്ചു. പിന്നീട് 22ന് ഉച്ചയ്ക്ക് ലോഡ്ജ് മാനേജര്‍ വന്നു മുറി തുറന്നുനോക്കിയപ്പോഴാണ് രമ്യയെ മുറിക്കകത്തെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രമ്യയെ മദ്യംനല്‍കി അബോധത്തിലാക്കിയ ശേഷം ഷമ്മികുമാര്‍ കഴുത്തുമുറുക്കി കൊലപ്പെടുത്തി ഹുക്കില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തിനുശേഷം ഷമ്മികുമാര്‍ മംഗളൂരു വഴി ഷാര്‍ജയിലേക്കു കടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടാണു വര്‍ഷങ്ങള്‍ക്കു ശേഷം ദുബൈയില്‍ ഷമ്മികുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
2002 ജൂണ്‍ രണ്ടിനായിരുന്നു ഷമ്മികുമാറും രമ്യയും തമ്മിലുള്ള വിവാഹം. വിവാഹത്തിനുശേഷം നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യുവതി വളപട്ടണം പൊലിസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. കീര്‍ത്തനയ്ക്കു പുറമെ ദമ്പതികള്‍ക്ക് കാര്‍ത്തിക, ആദിത്ത് എന്നീ മക്കളുമുണ്ട്.

ഗുജറാത്തില്‍നിന്ന്
അത്യുല്‍പാദനശേഷിയുള്ള പശുക്കളെ എത്തിക്കും: മന്ത്രി
തിരുവനന്തപുരം: അത്യുല്‍പാദന ശേഷിയുള്ള നാടന്‍ പശുക്കളെയും കിടാരികളെയും ഗുജറാത്തില്‍നിന്ന് എത്തിക്കാന്‍ ധാരണയായതായി ക്ഷീരവികസന വകുപ്പുമന്ത്രി കെ. രാജു അറിയിച്ചു. ഗാന്ധിനഗറില്‍ ഗുജറാത്ത് മൃഗസംരക്ഷണ വകുപ്പുമന്ത്രി ബാബുഭായ് ബൊക്ക്‌റിയയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ധാരണപ്രകാരം മികച്ച ഉല്‍പാദനശേഷിയുള്ള ഗീര്‍, കാങ്കറേജ് വിഭാഗങ്ങളില്‍പെട്ട നാടന്‍ പശുക്കളെയാകും എത്തിക്കുക. ഇവയെ സുരക്ഷിതമായി കേരളത്തില്‍ എത്തിക്കുന്നതിനുള്ള സാങ്കേതികസഹായവും ഗുജറാത്ത് സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  20 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  20 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  20 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  20 days ago