പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയ ഫാക്ടറിക്ക് പഞ്ചായത്ത് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി
അഗളി: പട്ടിമേളത്ത് പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയ ഫാക്ടറിക്ക് പഞ്ചായത്ത് അധികൃതര്‍അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കി. അട്ടപ്പാടിയിലെ പ്രധാന ജലസ്രോതസായ ഭവാനിപുഴയിലേക്കാണ് ഫാക്ടിറിയില്‍ നിന്നും രാസമാലിന്യങ്ങള്‍ ഒഴുക്കിയിരുന്നത്.
തമിഴ്‌നാട്ടില്‍ നിന്നും ഉത്ഭവിക്കുന്ന ഭവാനി പുഴവനത്തിലൂടെ ഒഴുകി പ്രാക്തന ഗോത്ര വര്‍ഗക്കാരുടെ ഊരുകളിലെ ദാഹം തീര്‍ത്ത് അട്ടപ്പാടി ജനവാസ മേഖലയിലെ ആയിരക്കണക്കിന് കൃഷിയിടങ്ങളെ പരിപോഷിപ്പിച്ച് വീണ്ടും തമിഴ്‌നാട്ടിലേക്ക് ഒഴുകുന്നു.
കിഴക്കോട്ട് ഒഴുകുന്ന പ്രധാന നദികളിലൊന്നാണ് ഭവാനി. ഭവാനി പുഴയിലൂടെ ഒഴുകിവരുന്ന മലിന്യങ്ങള്‍ ഈ രണ്ട് പുഴകളെയും മലിനമാക്കുന്നു. ഗോത്ര വര്‍ഗക്കാര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പുഴകളാണ് ഇത്തരത്തില്‍ വിഷാംശം കലര്‍ന്ന രാസമാലിന്യം ഒഴുക്കിവിടുന്നത്. പുഴയുടെ സംരക്ഷണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച സമിതികള്‍ നീര്‍ജീവാസ്ഥയിലാണ്. പുഴകൈയേറി വന്‍കിടതോട്ടങ്ങള്‍ ദീര്‍ഘകാല വിളവിറക്കുന്നു.
പ്രളയകാലത്ത് പുഴകരകവിഞ്ഞ് ഒഴുകി കയ്യേറിയ സ്ഥലങ്ങള്‍ തിരികെപിടിച്ചിരുന്നെങ്കിലും പുഴമെലിഞ്ഞതോടെ വീണ്ടും കൈയേറ്റങ്ങള്‍ വ്യാപകമാകുകയാണ്. പട്ടിമേളത്ത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫാക്ടറി സ്ഥാപിക്കുന്നത്. വസ്ത്രങ്ങള്‍ ബ്ലീച്ചിങ്ങിനും, കഴുകാനുമുളള അനുമതിയാണ് പഞ്ചായത്തില്‍ നിന്നും നേടിയെടുത്തതെങ്കിലും വസ്ത്രങ്ങള്‍ക്ക് നിറം നല്‍കുന്ന പ്രക്രിയയാണ് ചെയ്തിരുന്നത്. ഇതിനായി രാസപദാര്‍ഥങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
നിറം കൊടുക്കല്‍ പ്രക്രിയ കഴിഞ്ഞുളള രാസപദാര്‍ഥങ്ങള്‍ കലര്‍ന്ന മാലിന്യങ്ങള്‍ പുഴയിലാണ് ഒഴുക്കിവിട്ടിരുന്നത്. പുഴയില്‍ കുളിക്കുന്നവര്‍ക്ക് ത്വക്ക് രോഗവും, കന്നുകാലികള്‍ക്ക് രോഗങ്ങളും പടര്‍ന്ന്പിടിച്ചതോടെ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. പ്രതിഷേധമായി ഫാക്ടിറിയിലെത്തിയ ജനം ഫാക്ടറി അടച്ചുപൂട്ടണമെന്ന് പഞ്ചായത്ത് അധിക്യതരോട്് ആവശ്യപെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അധിക്യതര്‍ ഫാക്ടറി ഉടമയ്ക്ക് സ്റ്റോപ് മെമ്മോ നല്‍കി ഫാക്ടറി അടച്ചു പൂട്ടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."