ജീന്‍പോള്‍ ലാലിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലിസ്
കൊച്ചി: സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലിസ്. യുവനടിയുടെ സമ്മതമില്ലാതെ അവരുടെ ശരീരഭാഗങ്ങളെന്ന വ്യാജേന മറ്റൊരു യുവതിയുടെ ശരീരഭാഗങ്ങള്‍ (ബോഡി ഡ്യൂപ്പ് ) ചിത്രീകരിച്ചെന്ന പരാതി ശരിയാണെന്ന നിഗമനത്തിലാണ് പൊലിസ്. യുവതി പരാതിയില്‍ ഉന്നയിച്ച ചിത്രത്തന്റെ സെന്‍സര്‍ കോപ്പ് പരിശോധിച്ചാണ് യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തില്‍ എത്തിയത്.
കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി സെന്‍സറിങിന് നല്‍കിയ സിനിമയുടെ പകര്‍പ്പ് പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചിത്രീകരണത്തിനിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായി മേക്കപ്പ്മാനും മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ ജീന്‍പോള്‍ ലാല്‍ അടക്കമുള്ളവരെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും. സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകനായ അനൂപ്, സഹസംവിധായകന്‍ അനിരുദ്ധ് എന്നിവര്‍ക്കെതിരെയായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഹണീബീ ടു എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് 2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."