HOME
DETAILS

പ്രക്ഷോഭത്തിനായി വന്ന കര്‍ഷകരെ ഏറ്റെടുത്ത് ഡല്‍ഹി: ഗുരുദ്വാരകളില്‍ താമസം, വോളന്റിയര്‍മാരായി ഡോക്ടര്‍മാര്‍, ഭക്ഷണവും വെള്ളവും നല്‍കി എ.എ.പി 

  
backup
December 01 2018 | 05:12 AM

4546546456546456456125-2

#സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അവകാശങ്ങള്‍ ചോദിച്ച് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നായി രാജ്യതലസ്ഥാനത്തെത്തിയ കര്‍ഷകരെ ആതിഥ്യമര്യാദയോടെ സ്വീകരിച്ച് ഡല്‍ഹി. മാര്‍ച്ചിനായി ബുധനാഴ്ച രാത്രിയും വ്യാഴ്യാഴ്ച രാവിലെയും തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഇവര്‍ക്കായി സമരസിരാകേന്ദ്രമായ രാംലീലാ മൈതാനിയില്‍ പന്തല്‍ കെട്ടി പ്രത്യക ടെന്റുകളാണ് ഒരുക്കിയത്. എന്നാല്‍, ഡല്‍ഹിയിലെ ഈ തണുപ്പ് കാലത്ത് അവകാശം ചോദിച്ചെത്തിയ കര്‍ഷകരെ തങ്ങളുടെ സ്ഥാപനങ്ങളിലേക്കു ക്ഷണിക്കുകയായിരുന്നു രാജ്യതലസ്ഥാനത്തെ സിഖ് ഗുരുദ്വാരാ കമ്മിറ്റികള്‍. ഇതുപ്രകാരം പാര്‍ലമെന്റ് സ്ട്രീറ്റിനടുത്തുള്ള ബന്‍ഗ്ലാ സാഹിബ് ഗുരുദ്വാര, സിസ്ഗഞ്ച് സാഹിബ്, റകബ്ഗഞ്ച്, ബാപ് സാഹിബ്, മഞ്ചു കാ തില എന്നിവിടങ്ങളില്‍ നിന്നുള്ള സിഖ് ആരാധനാലയങ്ങളില്‍ നൂറുകണക്കിനു കര്‍ഷകര്‍ അന്തിയുറങ്ങി. രാവിലെ ചായയും പ്രാതലും കഴിച്ചാണ് ഇവര്‍ രാംലീലാ മൈതാനിയിലെത്തിയത്. 


മാര്‍ച്ചിനെത്തിയവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ ഡല്‍ഹി ഭരിക്കുന്ന എ.എ.പി സര്‍ക്കാരും ഒരുക്കി. ഇതിനായി രാംലീലാ മൈതാനിയിലും റാലി സമാപിച്ച പാര്‍ലമെന്റ് സ്ട്രീറ്റിലും സഞ്ചരിക്കുന്ന ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പ്രക്ഷോഭകര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നതിനായി വോളന്റിയമാര്‍മാരായും പ്രവര്‍ത്തിച്ചു. കര്‍ഷകര്‍ക്കാവശ്യമായ വൈദ്യപരിചരണം നല്‍കാനായി എയിംസിലെ ഡോക്ടര്‍മാരുള്‍പ്പെടുന്ന 30 അംഗസംഘം പ്രത്യേക കൗണ്ടറും തുടങ്ങി. സമരക്കാര്‍ക്കുള്ള വെള്ളവും ഭക്ഷണവും എ.എ.പി നേതാക്കളുടെ വകയായിരുന്നു. ഇവ വിതരണംചെയ്യാനും മറ്റുമായി ഡല്‍ഹിയിലെ വിവിധസര്‍വകലാശാലാ വിദ്യാര്‍ഥികളും സജീവമായി. സമരക്കാര്‍ക്കു ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് ഡല്‍ഹി ജലബോര്‍ഡും ഉറപ്പിച്ചു.


സി.പി.എം കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മുല്ലയും എ.എ.പി മുന്‍ നേതാവും സ്വരാജ് അഭിയാന്‍ സ്ഥാപകനുമായ യോഗേന്ദ്രയാദവുമായിരുന്നു പ്രധാനമായും കര്‍ഷകപ്രക്ഷോഭത്തിന്റെ ആസൂത്രകര്‍. കഴിഞ്ഞ രണ്ടുദിവസവും രാംലീലാ മൈതാനിയില്‍ ഇരുന്നാണ് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ ഹനന്‍ മുല്ല സമരത്തെ നിയന്ത്രിച്ചത്. ഡല്‍ഹി അതിര്‍ത്തിയിലുള്ള ബിജവസനില്‍ നിന്ന് വ്യാഴാഴ്ച 26 കിലോമീറ്ററോളം കാല്‍നട ജാഥയായാണ് യാദവ് രാംലീലാ മൈതാനായിലെത്തിയത്. 


അതേസമയം, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തിയായിരുന്നു തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരെത്തിയത്. 1,200 ഓളം കര്‍ഷകരാണ് തമിഴ്‌നാട്ടില്‍ നിന്നെത്തിയത്. ഇവര്‍ പാര്‍ലമെന്റ് ലക്ഷ്യമാക്കി ഇവര്‍ നീങ്ങിയതോടെ പോലിസ് തടഞ്ഞപ്പോള്‍ പൂര്‍ണനഗ്നരായി നിലത്തുകിടന്നു പ്രതിഷേധിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  5 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  9 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  14 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  29 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  38 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  41 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago