രാഷ്ട്രീയ അക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയുടെ ഉപവാസ സമരം
കോഴിക്കോട്: സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരത്തില്‍. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ ആരംഭിച്ച സത്യഗ്രഹം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ്, എം.കെ രാഘവന്‍ എം.പി എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
അക്രമണങ്ങളില്‍ പ്രതിഷേധിച്ചും ബി.ജെ.പിയുടെ കോഴ ആരോപണം ഉന്നയിച്ചും തിങ്കളാഴ്ച്ച രാജ്ഭവനു മുന്നില്‍ യു.ഡി.എഫ് ധര്‍ണ നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനും ജനങ്ങളോട് ഒരു ഉത്തരവാദിത്വവുമില്ലെന്ന് രമേശ് ചെന്നത്തല ആരോപിച്ചു.
സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയമാണ്. കണ്ണൂരിലെ അക്രമരാഷ്ട്രീയം തിരുവനന്തപുരത്തേക്കു വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."