കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു
തളിപ്പറമ്പ്: കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു. പരിയാരം ഗ്രാമ പഞ്ചായത്തിലെ അനാഥരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുന്നതിനായി പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. രാജോഷ് ചെയര്‍മാനായും കുറ്റ്യേരി സഹകരണ ബേങ്ക് പ്രസിഡണ്ട് പി. മനോജ് ജനറല്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചത്. പരിയാരം പഞ്ചായത്ത് നാലാം വാര്‍ഡ് കാര്‍ക്ക ഇഞ്ചുണ്ടിയില് ജ്യോതി ദേവസ്യയുടെ മരണത്തോടെ അനാഥരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുന്നതിനായാണ് ഇന്നലെ രാവിലെ പൂവ്വം ലിറ്റില്‍ ഫഌവര്‍ ദേവാലയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. യോഗത്തില്‍ നാട്ടുകാരും സന്നദ്ധ സംഘടനാ ഭാരവാഹികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജ്യോതിയുടെ മൂത്ത രണ്ട് കുട്ടികളായ ഏയ്ഞ്ചല്‍, അഞ്ജലി എന്നിവര്‍ നിലവില്‍ പഠിക്കുന്ന പൂമംഗലം യു.പി സ്കൂളില്‍ നിന്നു കാഞ്ഞിരങ്ങാട് സ്്കൂളിലേക്ക് മാറ്റിച്ചേര്‍ത്ത് ഇവരുടെ പഠനച്ചെലവ് പൂര്‍ണമായും സഹായ കമ്മിറ്റി ഏറ്റെടുക്കാനും തീരുമാനിച്ചു. ഇളയകുട്ടി ആന്‍ഡ്രിയയെ സ്കൂളില്‍ ചേര്‍ക്കേണ്ട പ്രായമാകുംവരെ ഇവരുടെ ബന്ധുവായ ജര്ലി രാജന് എന്നവരുടെ സംരക്ഷണത്തില്‍ നിര്‍ത്തുവാനും ധാരണയായി. എ. രാജോഷ് (ചെയര്മാന്), പി. മനോജ് (ജനറല്‍ കണ്‍വീനര്‍), ടി. സഹദേവന് (ട്രഷറര്‍), സി. ജീജ, കെ.വി ശോഭന, ടി.വി ജയകൃഷ്ണന്, എ.കെ ഗോപാലകൃഷ്ണന് എന്നിവര്‍ വൈസ് ചെയര്മാന്മാരും, എം.ടി വല്സന്, കെ.വി രാജേഷ്, ജോണ്‍തോമസ്, എ. അശോകന്, ടി.എ അബ്ദുള്‍ കരീം, ബിജു, എ. ഗോവിന്ദന് എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനത്തിലൂടെ കുട്ടികളുടെ ഭാവി ഭദ്രമാക്കുന്നതിനുളള ഫണ്ട് സമാഹരിക്കുവാനും തീരുമാനമായി. യോഗത്തില്‍ എ. രാജോഷ് അധ്യക്ഷനായി. സി.എം കൃഷ്ണന്, സി. ജീജ, സി. ബാലകൃഷ്ണന്, ടി. സഹദേവന്, ടി.വി ജയകൃഷ്ണന്, ഫാദര്‍ ബൈജു, എം.ടി വത്സന്, കെ.വി രാജേഷ്, എ.കെ ഗോപാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."