HOME
DETAILS
MAL
മലയോരത്തും ഹര്‍ത്താല്‍ പൂര്‍ണം
backup
July 30 2017 | 19:07 PM
ആലക്കോട്: സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മലയോരത്ത് പൂര്‍ണം. ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും മറ്റു സര്‍വിസുകള്‍ തടസപ്പെട്ടു. കട കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഞായറാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയായതിനാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങിയത്. വാഹനമൊഴിഞ്ഞ റോഡില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിയുമായെത്തിയവര്‍ കൗതുക കാഴ്ചയായി. രാവിലെ മുതല്‍ തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡില്‍ നിലയുറപ്പിച്ചിരുന്നു. ചില വാഹനങ്ങള്‍ റോഡില്‍ തടഞ്ഞെങ്കിലും അല്‍പസമയത്തിന് ശേഷം വിട്ടയച്ചു. ഉദയഗിരി, മണക്കടവ്, കാര്‍ത്തികപുരം, ആലക്കോട്, കരുവഞ്ചാല്‍ തുടങ്ങിയ ടൗണുകളില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊലിസിനെ വിന്യസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."