കുന്നുംകൈ എല്‍.കെ അസിനാര്‍ മെമ്മോറിയല്‍ യു.പി സ്‌കൂള്‍:രാഷ്ട്രപതി തെരഞ്ഞെടുപ്പ് മാതൃകയില്‍ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
കുന്നുംകൈ: കുന്നുംകൈ എല്‍.കെ അസിനാര്‍ മെമ്മോറിയല്‍ യു.പി സ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് മാതൃകയില്‍ നടത്തിയതു കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ സമ്മാനിച്ചു. സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു തെരഞ്ഞെടുപ്പു പ്രക്രിയ. തെരഞ്ഞെടുപ്പു വിജ്ഞാപനം മുതല്‍ സത്യപ്രതിജ്ഞ വരെ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ചായിരുന്നു തെരഞ്ഞെടുപ്പു നടത്തിയത്. ഓരോ ക്ലാസിലേയും കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വോട്ടിന്റെ മൂല്യം കണക്കാക്കിയത്.
തെരഞ്ഞെടുപ്പില്‍ ബാലറ്റ് വിതരണവും കൈയില്‍ മഷി പുരട്ടലും ക്രമസമാധാനം അടക്കം എല്ലാം കുട്ടികളുടെ നേതൃത്വത്തിലായിരുന്നു. 5,6,7 ക്ലാസിലെ വോട്ടിനു മൂല്യം വ്യത്യസ്തമായതിനാല്‍ മൂന്നു നിറത്തിലുള്ള ബാലറ്റു പേപ്പറുകളാണ് ഉപയോഗിച്ചത്. ഈ പ്രവര്‍ത്തനങ്ങളിലൂടെ തെരഞ്ഞടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്ന ഒരു പഠന പ്രവര്‍ത്തനവും നടത്താന്‍ സാധിച്ചു.
സ്‌കൂര്‍ ലീഡര്‍, ഡപ്യൂട്ടി ലീഡര്‍, ആരോഗ്യ മന്ത്രി, ആരോഗ്യ സഹമന്ത്രി, കായിക മന്ത്രി എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അമ്പതു ശതമാനം സീറ്റ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരുന്നു. സ്‌കൂള്‍ ലീഡറായി ജി.ബി ഫിലിപ്പ്, ഡപ്യൂട്ടി ലീഡറായി സഫിയത്തുല്‍ ജില്‍സാന എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.ആരോഗ്യ മന്ത്രി മുഹമ്മദ് ഷഹല്‍, ആരോഗ്യ വകുപ്പ് സഹ മന്ത്രി സ്‌നേഹമോള്‍, കായിക മന്ത്രി അശ്വിന്‍ വിജയന്‍, കലസാംസ്‌കാരിക വകുപ്പ് മന്ത്രി ബേസില്‍ നൈാന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
192 കുട്ടികള്‍ വോട്ട് ചെയ്തു. ആറു സ്ഥാനങ്ങളിലേക്കു പതിനഞ്ചു പേര്‍ മത്സരിച്ചു. പ്രധാനധ്യാപകന്‍ സി.എം വര്‍ഗിസ്, അധ്യാപികമാരായ രമ്യാ രാഘവന്‍, പി.ജെ തങ്കമ്മ, കെ. സുകന്യ, വി.പി സതി, വിദ്യാര്‍ഥികളായ ബേസില്‍ നൈാന്‍, നന്ദകുമാര്‍, ഫാത്തിമത്ത് റസ, സ്‌നേഹ മോള്‍ മുഹമ്മദ് ഷഹല്‍, അശ്വിന്‍ വിജയന്‍,ഫാത്തിമത്ത് നൂറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."