നടപ്പാലം പഞ്ചായത്തിന് കൈമാറണമെന്ന്
ചാവക്കാട്: അപകടാവസ്ഥയിലായ പാലംകടവ് നടപ്പാലം അറ്റകുറ്റപ്പണി നടത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ എം.എ അബൂബക്കര്‍ ഹാജി നിവേദനം നല്‍കി.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ടതും കടപ്പുറം ഒരുമനയൂര്‍ പഞ്ചായത്തുകളെ ബന്ധിക്കുന്നതുമായ ഈ ഇരുമ്പ് നടപ്പാലം അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. പാലത്തിന്റെ കോണിപ്പടികള്‍ ദ്രവിച്ചതുമൂലം അപകടങ്ങള്‍ പതിവായിരിക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇതേ ആവശ്യമുന്നയിച്ച് മൂന്നു തവണ ജില്ലാ കലക്ടര്‍ക്കും തഹദസില്‍ദാര്‍ക്കും അദ്ദേഹം പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തിരമായി പാലം പണി നടത്തണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് പേര്‍ക്ക് ഉപകാരപ്രദമായ നടപ്പാലത്തിന്റെ അപകടാവസ്ഥ പരിഹരിച്ച് എത്രയും വേഗം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് കൈമാറണമെന്നും അബൂബക്കര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."