ഉദ്ഘാടന വേദിയില്‍ മന്ത്രി മാന്ത്രികനായി
നീലേശ്വരം: കലാകാരന്മാരുടെ സംഘടനയായ നന്മയുടെ ജില്ലാ സമ്മേളന വേദിയില്‍ മാന്ത്രികനായി മന്ത്രി പ്രതിനിധികളുടെ കൈയടി നേടി. ഉദ്ഘാടകനായ മന്ത്രി ഇ.ചന്ദ്രശേഖരനെ നന്മ ഭാരവാഹി കൂടിയായ മജീഷ്യന്‍ സുധീര്‍ മാടക്കത്ത് പൂവ് നല്കി സ്വീകരിച്ചു.
നിമിഷങ്ങള്‍ക്കുള്ളില്‍ ആ പൂവ് പൂമാലയായി മന്ത്രിയുടെ കഴുത്തില്‍ വീണപ്പോള്‍ പ്രതിനിധികള്‍ അത്ഭുതത്തിലായി. തുടര്‍ന്ന് സുധീര്‍ തന്റെ മാന്ത്രിക ദണ്ഡും പെട്ടിയും മന്ത്രിക്കു നല്കി. അദ്ദേഹം ദണ്ഡുപയോഗിച്ചു മന്ത്രവും ചൊല്ലി പെട്ടി തുറന്ന് നന്മയുടെ പതാകയും റോസാപ്പൂക്കളും പുറത്തെടുത്തപ്പോള്‍ സദസില്‍ നിന്ന് ഹര്‍ഷാരവമുയര്‍ന്നു. തുടര്‍ന്ന് ആ റോസാ പൂക്കള്‍ നല്കി മറ്റു വിശിഷ്ടാതിഥികളെയും സ്വീകരിച്ചു.
സമ്മേളനം റവന്യൂ മന്ത്രി ഇ.ചന്ദ്രചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി.
നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന്, മാധവന് കുന്നത്തറ, സിനിമ സീരിയല്‍ സംവിധായകന് ശ്രീജിത്ത് പലേരി, കൗണ്‍സിലര്‍ എറുവാട്ട് മോഹനന്, വില്‍സണ്‍ സാമുവല്‍, ജാനമ്മ കുഞ്ഞുണ്ണി, പിനാന്‍ നീലേശ്വരം, കെ.എന്‍ കീപ്പേരി, വിജയന് നീലേശ്വരം, ജവഹര്‍ മുരളി, സുരേഷ് മോഹന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."