HOME
DETAILS

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍; 28ന് സത്യപ്രതിജ്ഞ 

  
November 24, 2024 | 1:26 PM

Hemant Soren Meets Governor for Government Formation

റാഞ്ചി: ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാറിനെ കണ്ടു. ഇന്ത്യ സഖ്യ നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ നിയമസഭാ പാര്‍ട്ടി നേതാവായി സോറനെ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. ഈ മാസം 28ന് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

'ഞാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സഖ്യകക്ഷികളുടെ പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. അദ്ദേഹം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങളെ ക്ഷണിച്ചു. നവംബര്‍ 28ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും' ഗവര്‍ണറെ കണ്ടതിന് ശേഷം സോറന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗവര്‍ണര്‍ക്ക് സോറന്‍ രാജി സമര്‍പ്പിച്ചിരുന്നു. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം സോറന്‍ ഇനി കാവല്‍ മുഖ്യമന്ത്രിയായി തുടരും.

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്‍ ബാര്‍ഹെയ്ത് സീറ്റ് നിലനിര്‍ത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ഗാംലിയേല്‍ ഹെംബ്രോമിനെ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് സോറന്‍ സീറ്റ് നിലനിര്‍ത്തിയത്. 95,612 വോട്ടുകള്‍ സോറന് ലഭിച്ചപ്പോള്‍ ഹെംബ്രോമിന് 55,821 വോട്ടുകളാണ് ലഭിച്ചത്. ഝാര്‍ഖണ്ഡിലെ ഇന്ത്യന്‍ സഖ്യ നേതാവായി സോറനെ ഏകകണ്ഠമായി തെരഞ്ഞെടുത്തതായി കോണ്‍ഗ്രസ് നേതാവ് സുബോധ് കാന്ത് സഹായ് എഎന്‍ഐയെ അറിയിച്ചു.

Hemant Soren meets with the Governor to discuss government formation, ahead of the swearing-in ceremony scheduled for the 28th.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago