ഹരിത സമൃദ്ധിയ്ക്ക് തുടക്കം
ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹരിത സമൃദ്ധിയ്ക്ക് തുടക്കമായി. വിഷരഹിത പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനായി ആരംഭിച്ച ജൈവകൃഷി ഹരിത സമൃദ്ധി മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര് മണികണ്ഠന് അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.വേണുഗോപാല്‍, കെ.ഡി വീരമണി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്.രവികുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോ തോമസ്, കൗണ്‍സിലര്‍മാരായ സി.അനില്‍കുമാര്‍, സുഷ ബാബു, പ്രിയ രാജേന്ദ്രന്, ശ്രീദേവി ബാലന്, നേതാക്കളായ കെ.പി.എ റഷീദ്, പി.കെ.ജോര്‍ജ്ജ്, പോളി ഫ്രാന്‍സിസ്, സ്റ്റീഫന്‍ ജോസ്, ബാലന് വാറനാട്ട് എന്നിവര്‍ സംസാരിച്ചു.
ബൂത്തടിസ്ഥാനത്തില്‍ പ്രത്യേകം സ്ഥലം കണ്ടെത്തിയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷി നടത്തുന്നത്. നൂറ് കുടുംബങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള പച്ചക്കറികള്‍ വിളയിക്കുന്നതിനാവശ്യമായ കൃഷിയാണ് ഓരോ ബൂത്തിലും ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."