ക്ലറിക്കല്‍ തെറ്റെന്ന് ഫെഡറേഷന്
എന്‍ട്രി നല്‍കിയെങ്കിലും സുധാസിങ് ലണ്ടനില്‍ മത്സരിക്കില്ലെന്ന് അത്ലറ്റിക് ഫെഡറേഷന് അറിയിച്ചു. രാജ്യാന്തര ഫെഡറേഷന്റെ പട്ടികയില്‍ വന്ന ക്ലറിക്കല്‍ തെറ്റാണ് സുധ ഇടംപിടിച്ചതെന്ന് ഫെഡറേഷന്റെ വിശദീകരണം. ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ എന്‍ട്രി ഈ മാസം 24 ന് അയച്ചുവെന്നും വൈകി അയയ്ക്കുന്ന എന്‍ട്രികള്‍ രാജ്യാന്തര ഫെഡറേഷന് സ്വീകരിക്കില്ലെന്നുമായിരുന്നു അത്ലറ്റിക് ഫെഡറേഷന് സെക്രട്ടറി ജനറല്‍ സി.കെ വത്സന് വ്യക്തമാക്കിയത്. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള കേരള ഹൈക്കോടതി വിധി നടപ്പാക്കാന്‍ വിമുഖത കാട്ടി എ.എഫ്.ഐ കോടതിയില്‍ ഉന്നയിച്ച വാദം ഇതായിരുന്നു.
രാജ്യാന്തര ഫെഡറേഷന് പ്രസിദ്ധീകരിച്ച 26 അംഗ ഇന്ത്യന്‍ പട്ടികയില്‍ 23ാമത്തെ പേരുകാരിയാണ് സുധാസിങ്. എന്‍ട്രി നല്കിയപ്പോള് സുധാസിങിന്റെ യോഗ്യതയായി ഫെഡറേഷന് അവതരിപ്പിച്ചത് ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണമാണ്. എന്നാല്‍, ചിത്രയുടെ പേര് എന്തുകൊണ്ട് പട്ടികയില്‍ വരാതിരുന്നു എന്നതിന് ഫെഡറേഷന് ഉത്തരമില്ല. യോഗ്യത നേടാതിരുന്ന സ്പ്രിന്റര്‍ ദ്യുതി ചന്ദ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടി പട്ടികയില്‍ ഇടം പിടിച്ചു. ദ്യുതി കൂടി വന്നതോടെയാണ് ഇന്ത്യന്‍ സംഘം 26 ആയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."