ആര്‍.എസ്.പി ദേശീയ സമ്മേളനം സമാപിച്ചു
ന്യൂഡല്‍ഹി: ജനവിരുദ്ധ ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കി മതനിരപേക്ഷ ജനാധിപത്യ ബദലിനെ അധികാരത്തിലേറ്റണമെന്ന് ആഹ്വാനം ചെയ്ത് ആര്‍.എസ്.പി ദേശീയ സമ്മേളനം സമാപിച്ചു. യഥാര്‍ഥ ബോധത്തോടെ ഇടതുപാര്‍ട്ടികളടക്കം സമകാലീന കാലഘട്ടത്തെ വിലയിരുത്തേണ്ടിരിക്കുന്നുവെന്ന് സമ്മേളനം അഭിപായപ്പെട്ടു.
അതേസമയം, യു.ഡി.എഫില്‍ ചേര്‍ന്ന നടപടിക്ക് സമ്മേളനം അംഗീകാരം നല്‍കി. ഇടതുബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ആര്‍.എസ്.പി കേരള ഘടകത്തിന്റെ നടപടിക്കു നാലു വര്‍ഷത്തിനു ശേഷമാണ് പാര്‍ട്ടിയുടെ അംഗീകാരം ലഭിക്കുന്നത്. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ മൂന്നുദിവസമായി നടന്ന 21-ാം ദേശീയ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ക്ഷിതി ഗോസ്വാമിയാണ് ജന. സെക്രട്ടറി. എന്‍.കെ പ്രേമചന്ദ്രനാണ് ഗോസ്വാമിയുടെ പേര് നിര്‍ദേശിച്ചത്. 18 മലയാളികള്‍ ഉള്‍പ്പെടെ 51 അംഗ കേന്ദ്ര കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പുതിയ കേന്ദ്ര കമ്മിറ്റിയില്‍ ബാബു ദിവാകരന്‍, ഗസിസിലി, അഡ്വ. മധു, അഡ്വ. രത്‌നകുമാര്‍, വി. ശ്രീകുമാരന്‍ നായര്‍, അഡ്വ. രാജേന്ദ്രപ്രസാദ് തുടങ്ങിയവരാണ് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."