പുറത്താക്കിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി
കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ അബ്ദുല്‍ ലത്തീഫ്. ഒരു ജനകീയ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് തന്നെ പുറത്താക്കിയത്. തന്നോട്് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആരും പറഞ്ഞിരുന്നില്ല.
സാധാരണഗതിയില്‍ ഒരു അന്വേഷണകമ്മിറ്റിയെക്കൊണ്ട് അന്വേഷിച്ചതിനുശേഷമാണ് പുറത്താക്കല്‍പോലുള്ള നടപടിയിലേക്ക് നീങ്ങുക. എന്നാല്‍ തന്നെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ശനിയാഴ്ച ഡി.സി.സി പ്രസിഡന്റ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. ഡൊമനിക് പ്രസന്റേഷന്റെ അജണ്ട നടപ്പാക്കുന്ന പ്രസിഡന്റായി ഡി.സി.സി.പ്രസിഡന്റ് ടി.ജെ വിനോദ് മാറിയിരിക്കുകയാണെന്നും പി.കെ അബ്ദുല്‍ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഡി.സി.സി പ്രസിഡന്റിന്റെ ഉത്തരവിനെതിരേ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി. ഇതോടെ ഒന്നര വര്‍ഷമായി കൊച്ചി നോര്‍ത്ത് ബ്ലോക്കില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളാണ് മറനീക്കി പുറത്തുവന്നത്. കഴിഞ്ഞ 27ന് മന്ത്രി മാത്യു ടി. തോമസ് പങ്കെടുത്ത ജലവിഭവ വകുപ്പിന്റെ പരിപാടിയില്‍ യു.ഡി.എഫ് വിട്ടുനില്‍ക്കുമെന്ന് നേതൃത്വം അറിയിച്ചെങ്കിലും ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ അബ്ദുല്‍ ലത്തീഫും മറ്റ് അനുയായികളും പങ്കെടുക്കുകയായിരുന്നു.
വികസന പദ്ധതികളെ രാഷ്ട്രിയമായി ചിത്രികരിക്കുന്നുവെന്ന് കാണിച്ചാണ് യു.ഡി.എഫ് ഉദ്ഘാടനം ബഹിഷ്‌കരിച്ചത്. മുന്‍കൊച്ചി എം.എല്‍.എ ഡൊമനിക് പ്രസന്റേഷനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് യോഗത്തില്‍ പങ്കെടുത്ത് പി കെ അബ്ദുല്‍ ലത്തീഫ് ഉന്നയിച്ചത്. കോണ്‍ഗ്രസ് നോര്‍ത്ത് ബ്ലോക്ക് ഭാരവാഹികളായ കെ.ബി അഷറഫ്, സി.ജി വേണുഗോപാല്‍, എന്‍ സത്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."