സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ഇന്ന് മുതല്‍
തിരുവനന്തപുരം: കേരളത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ഇന്ന്് മുതല്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടക്കും. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായാണ് പുസ്തകോത്സവം. ഇന്നു മുതല്‍ പത്ത് വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പുസ്തകോത്സവം എന്‍. പ്രഭാവര്‍മ ഉദ്ഘാടനം ചെയ്യും.
ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഭാഗ്യമാലാ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫസര്‍ സൂസന്‍ ജോര്‍ജ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍വാഹകസമിതിയംഗം പ്രൊഫസര്‍ വി.എന്‍ മുരളി. ഭരണസമിതിയംഗങ്ങളായ ഡോ.എസ് രാജശേഖരന്‍, ഡോ. പി. സോമന്‍ എന്നിവര്‍ സംബന്ധിക്കും.
കോട്ടയം നഗരസഭയുമായി ചേര്‍ന്ന് തിരുനക്കര മൈതാനത്ത് ഓഗസ്റ്റ് മൂന്ന് മുതല്‍ 13 വരെ പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നിന് വെകിട്ട് അഞ്ചിന് പ്രൊഫസര്‍ എം.കെ പ്രസാദ് ഉദ്ഘാടനം ചെയ്യും. നാളെ മുതല്‍ എട്ടുവരെ കോഴിക്കോട് പൊലിസ് ക്ലബില്‍ സംഘടിപ്പിച്ചിരിക്കുന്ന പുസ്തകോത്സവം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ മഹാത്മാ ഓഡിറ്റോറിയത്തില്‍ ഇന്നാരംഭിക്കുന്ന പുസ്തകോത്സവം ഉച്ചയ്ക്ക് ശേഷം മൂന്നിന് ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയുള്ള പുസ്തകോത്സവത്തില്‍ ആകര്‍ഷകമായ വിലക്കുറവുണ്ടെന്ന് സംഘാടകരായ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ഡോ. ഷിബു ശ്രീധര്‍, മധു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സാഹിത്യ അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരാണ് സംഘാടകര്‍. ഏഴുവരെയാണ് പുസ്തകോത്സവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."