ഇവിടെ എല്ലാം ഇങ്ങനെയാ
ബ്രസീലിലെ പതിവുകാഴ്ച കാണുമ്പോള്‍ വെറുതേ നമ്മുടെ നാടിനോ ഓര്‍ത്തു പോയി. പൊണ്ണത്തടിയും കുടവയറും കുറയ്ക്കാനായി റോഡിലും ഗ്രൗണ്ടിലും ബീച്ചിലും ഓടുന്നവരുടെ കാഴ്ചയാണ് മനസിലേക്ക് ഓടിയെത്തിയത്. നമ്മുടെ നാട്ടില്‍ ഡോക്ടര്‍ നിര്‍ദേശിച്ചതിന് ശേഷം മാത്രമായിരിക്കും വ്യായാമത്തിനായി പുറത്തിറങ്ങുന്നത്. എന്നാല്‍ ബ്രസീലിലെ കാഴ്ച തികച്ചും വ്യത്യസ്തമാണ്. എല്ലാവരും കൃത്യമായി ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നവര്‍. അതില്‍ കുട്ടികളും യുവാക്കളും വൃദ്ധരും വരെ ഉള്‍പെടും. രാവിലെയും വൈകിട്ടും വ്യായാമം കഴിഞ്ഞിട്ട് മാത്രമേ അവര്‍ മറ്റുള്ള ജോലികളില്‍ ഏര്പെടുന്നുള്ളു. ആരോഗ്യം കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഓടാനും നടക്കാനുമായി പ്രത്യേകം ട്രാക്കുകള്‍ എങ്ങും നിര്‍മിച്ചിട്ടുണ്ട്.
പ്രധാന വേദിയായ മാരക്കാനക്ക് ചുറ്റും ഇത്തരത്തില്‍ വ്യായാമക്കാര്ക്കുള്ള ട്രാക്കുണ്ട്. നഗരത്തിന്റെ മറ്റു മേഖലകളിലും ഇത്തരത്തിലുള്ള ട്രാക്കുകള്‍ കാണാനാകും. ഇതിനു പുറമെ രാജ്യത്തെ എല്ലാ സ്റ്റേഡിയങ്ങള്‍ക്ക് പുറത്തും ഇത്തരത്തിലുള്ള വമ്പന്‍ ട്രാക്കുകള്‍ കാണാനാകും.
ചെറു പ്രായത്തില്‍ തന്നെ നല്ല ആരോഗ്യവാന്മാരായ കുട്ടികള്‍ പിന്നീട് ഫുട്ബോളിലേക്കാണ് പോകുന്നത്. തലസ്ഥാന നഗരത്തിന് ചുറ്റും കുറെയധികം ഫുട്ബോള്‍ പരിശീലന കേന്ദ്രങ്ങളുണ്ട്. ലോകത്തിലെ ഒന്നാം നമ്പര്‍ ഫുട്ബോള്‍ കളിക്കുന്ന രാജ്യം ഈ നിലയിലേക്കെത്തുന്നത് ശക്തമായ പരിശീലനത്തിലുടെ തന്നെയാണ്. ഈ കാഴ്ചകളെല്ലാം കണ്ടപ്പോള്‍ വെറുതേ നമ്മുടെ കേരളത്തേയും ഇന്ത്യയേയും ഓര്‍ത്തു പോയി. പഠിക്കാനുണ്ട് ഒരുപാട് നമുക്ക് ബ്രസീലില്‍ നിന്നും നമ്മുടെ കായിക രംഗം വളര്‍ത്തുന്നതിന്ന് വേണ്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."