ചരിത്രമെഴുതി ദീപ കര്‍മാക്കര്‍ ഫൈനലില്‍
റിയോ ഡി ജനീറോ: ഒളിംപിക്സ് ജിംനാസ്റ്റിക്സില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ദീപാ കര്‍മാക്കര്‍ ഫൈനലില്‍. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജിംനാസ്റ്റിക്സിന്റെ ഫൈനലിലെത്തുന്നത്. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദീപ ഫൈനലിലേക്ക് യോഗ്യത നേടിയത്. യോഗ്യതാ പോരാട്ടത്തില്‍ അവസാന മാര്‍ക്കായ എട്ടാം സ്ഥാനം പൊരുതി നേടിയാണ് ദിപയുടെ ചരിത്ര നേട്ടം.
അഞ്ചു ഡിവിഷനുകളായി നടന്ന യോഗ്യതാ പോരാട്ടത്തിന്റെ ആദ്യ മൂന്നു ഡിവിഷനുകളിലും ദീപ മികച്ച പ്രകടനം പുറത്തെടുത്തു. ഈ മൂന്നു ഡിവിഷനും അവസാനിക്കുമ്പോള്‍ ദീപ ആറാം സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ നാലാം ഡിവിഷനില്‍ പ്രകടനം മങ്ങിയതോടെ ദീപ എഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന ഡിവിഷനില്‍ എട്ടാം സ്ഥാനം നിനിര്‍ത്താന്‍ താരത്തിനു സാധിച്ചു. കാനഡയുടെ ഷല്ലോണ് ഓള്‍സനെ പിന്തള്ളിയാണ് ദീപ എട്ടാം സ്ഥാനമുറപ്പിച്ച് ഫൈനലിലേക്ക് യോഗ്യത നേടിയത്. ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിലെ വോള്‍ട്ട്, അണ് ഇവന് ബാര്‍, ബാലന്‍സ് ബീം, ഫ്ളോര്‍ എക്സസൈസ് വിഭാഗങ്ങളില്‍ മത്സരിച്ച ദീപയ്ക്ക് വോള്‍ട്ടില്‍ മാത്രമാണ് മികവു പുലര്‍ത്താന്‍ സാധിച്ചത്. ഈ മാസം 14നാണ് ദീപയുടെ ഫൈനല്‍.
52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ജിംനാസ്റ്റിക്സില്‍ ഒളിംപിക് യോഗ്യത നേടുന്നത്. 1964ല്‍ പുരുഷ വിഭാഗത്തിലാണ് ഇന്ത്യ അവസാനമായി യോഗ്യത നേടിയത്. യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതി ദീപയ്ക്ക് സ്വന്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."