HOME
DETAILS

അശ്വമേധത്തിനു തുടക്കം; കുഷ്ഠരോഗനിര്‍ണയ പ്രചാരണ സന്ദേശവുമായി മാജിക് ഷോ

  
backup
December 04, 2018 | 7:27 AM

%e0%b4%85%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%ae%e0%b5%87%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%95

മലപ്പുറം: ചിരിയും ചിന്തയും പകര്‍ന്ന് മുതുകാടിന്റെ മാജിക് ഷോയുടെ അകമ്പടിയോടെ ജില്ലയില്‍ കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിക്ക് തുടക്കം. കുഷ്ഠ രോഗ നിര്‍ണയ പ്രചാരണ പരിപാടിയായ അശ്വമേധത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മാജിക് ഷോ സംഘടിപ്പിച്ചത്.
രോഗം മാറാന്‍ മാന്ത്രിക വിദ്യകളില്ല, സമയോചിത നിര്‍ണയം, ശരിയായ ചികിത്സ എന്ന കാംപയിന്‍ പ്രമേയത്തിലാണ് മലപ്പുറം ടൗണ്‍ഹാളില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ മാജിക് ഷോ അവതരിപ്പിച്ചത്. നാളെ മുതലാണ് കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടി ആരംഭിക്കുന്നത. രണ്ടാഴ്ച കൊണ്ട് ജില്ലയിലെ മുഴുവന്‍ വീടുകളും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച് മറഞ്ഞിരിക്കുന്ന രോഗബാധ കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
വീട്ടില്‍ സൂര്യപ്രകാശവും സ്വകാര്യതയുമുള്ള സ്ഥലത്തുവച്ച് ശരീരഭാഗങ്ങള്‍ പരിശോധിച്ച് രോഗത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ഡോക്ടറുടെ സൗജന്യ പരിശോധനയുണ്ടാകും. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചാല്‍ സൗജന്യചികിത്സയും നല്‍കും. രോഗവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യപ്രഭാഷണം നടത്തി. ബോധന വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി.സുധാകരന്‍ എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാലിന് കൈമാറി നിര്‍വഹിച്ചു.
ഡി.എം.ഒ ഡോ.കെ.സക്കീന, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.കെ.പി മുഹമ്മദ് അഫ്‌സല്‍, ഡോ.കെ.വി പ്രകാശ്, ജില്ലാ ലെപ്രസി നോഡല്‍ ഓഫിസര്‍ ഡോ.സി. അബൂബക്കര്‍, ട്രോമാകെയര്‍ ജില്ലാ സെക്രട്ടറി പ്രതീഷ് കുമാര്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ടി.എം ഗോപാലന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ ശൈഖ് മുഹമ്മദ് പങ്കെടുക്കും

uae
  •  25 days ago
No Image

ആദ്യ മത്സരത്തിലെ കനത്ത തോൽവി; തുണീഷ്യൻ പരിശീലകനെ പുറത്താക്കി

Football
  •  25 days ago
No Image

മലബാർ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണം : എസ്.കെ.എസ്.എസ്.എഫ്

Kerala
  •  25 days ago
No Image

വീണ്ടും ഷിഗെല്ല മരണം; തൃശൂരില്‍ ചികിത്സയിലായിരുന്ന 43കാരന്‍ മരിച്ചു 

Kerala
  •  25 days ago
No Image

യുഎഇ പ്രസിഡന്റ് ഈജിപ്തിൽ; ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ചയായി

uae
  •  25 days ago
No Image

വൈറ്റ്ബോർഡിലെ 'രഹസ്യ കോഡിൽ' നെതർലൻഡ്‌സ് വീണു; ഡച്ച് പടയെ വിറപ്പിച്ച് ജാപ്പനീസ് പരിശീലകൻ ഹാജിമെ മൊറിയാസു തന്ത്രം

Football
  •  25 days ago
No Image

ഉണക്കമീൻ വിൽപനക്കാരനിൽ നിന്ന് ദുബൈയിലെ കമ്പനി ഉടമയിലേക്ക്; ഒരു മുൻ വെയിറ്ററുടെ വിസ്മയകരമായ വിജയഗാഥ

uae
  •  25 days ago
No Image

കണ്ണൂരിലും ഷിഗെല്ല; നാലും, എട്ടും വയസുള്ള കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  25 days ago
No Image

വമ്പൻമാരുടെ കോടികളുടെ സ്കൗട്ടിംഗിനെ തോൽപ്പിച്ച ലിങ്ക്ഡ്ഇൻ തന്ത്രം; വെറും അഞ്ച് ലക്ഷം ജനങ്ങളുള്ള കേപ് വെർദെയുടെ അത്ഭുത കുതിപ്പിൽ സ്പെയിൻ വീഴുമോ?

Football
  •  25 days ago
No Image

ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സുകളെ ചോദ്യം ചെയ്ത് പ്രിയങ്ക് ഖാർഗെ; വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണമെന്ന്   മോഹന്‍ ഭാഗവതിന് കത്തയച്ചു

National
  •  25 days ago