HOME
DETAILS

കണ്ണൂരിലും ഷിഗെല്ല; നാലും, എട്ടും വയസുള്ള കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

  
Web Desk
June 15, 2026 | 3:25 PM

shigella infection confirmed in two children in kannur

കണ്ണൂര്‍: മൊകേരിയില്‍ രണ്ടുകുട്ടികള്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാലും, എട്ടും വയസുള്ള രണ്ട് കുട്ടികളാണ് ചികിത്സയിലുള്ളത്. കോഴിക്കോട്, വയനാട്, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ കണ്ണൂരിലും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

ഈ വര്‍ഷം ഇതുവരെ 135ലധികം ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതേസമയം ഷി​ഗെല്ല ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ കഴിഞ്ഞദിവസം മരിച്ചിരുന്നു. മലപ്പുറം എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവ് ആണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ്. ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഷിഗെല്ല മരണമാണിത്. കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളി സ്വദേശിയായ ഒമ്പതുവയസുകാരനും കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരന്റെ ആരോഗ്യനിലയും അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിലെ 'കൊക്കോഗ്രീൻ' എന്ന ഇളനീർ പാർലർ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ഒടുവിൽ അടപ്പിച്ചു. രണ്ടാഴ്ച മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് ഈ കടയിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് അപകടകരമായ രീതിയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

ജില്ലയിൽ ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മലപ്പുറം ജില്ലയിലുടനീളം കർശനമായ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശുചിത്വ കാര്യങ്ങളിൽ വിട്ടുവീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വമ്പൻമാരുടെ കോടികളുടെ സ്കൗട്ടിംഗിനെ തോൽപ്പിച്ച ലിങ്ക്ഡ്ഇൻ തന്ത്രം; വെറും അഞ്ച് ലക്ഷം ജനങ്ങളുള്ള കേപ് വെർദെയുടെ അത്ഭുത കുതിപ്പിൽ സ്പെയിൻ വീഴുമോ?

Football
  •  5 hours ago
No Image

ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സുകളെ ചോദ്യം ചെയ്ത് പ്രിയങ്ക് ഖാർഗെ; വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണമെന്ന്   മോഹന്‍ ഭാഗവതിന് കത്തയച്ചു

National
  •  6 hours ago
No Image

പാലക്കാട് സ്വാദേശിയായ യുവാവ് കുവൈത്തില്‍ മരണപ്പെട്ടു 

Kuwait
  •  6 hours ago
No Image

സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസുവരെ വിപുലീകരിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍ 

National
  •  6 hours ago
No Image

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ജിദ്ദ മുനിസിപ്പാലിറ്റി; ദഹ്ബാനില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി

Saudi-arabia
  •  6 hours ago
No Image

ലോകകപ്പിലെ സൗദി സാന്നിധ്യം രാജ്യത്തിന്റെ കായിക മുന്നേറ്റത്തിന്റെ പ്രതിഫലനം: അമീറ റീമ ബിൻത് ബന്ദർ

bahrain
  •  6 hours ago
No Image

ഇന്ത്യൻ ഓൾറൗണ്ടറുടെ മണ്ടൻ പിഴവ്, ഒന്നല്ല രണ്ടു വട്ടം; തോൽവിക്ക് കാരണമായ അപൂർവ്വമായ 10 റൺസ് ശിക്ഷ!

Cricket
  •  6 hours ago
No Image

‘കൂടെവന്നില്ലെങ്കിൽ കൊല്ലും’; മക്കളുടെ മുന്നിൽവെച്ച് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

crime
  •  6 hours ago
No Image

ആം ആദ്മി സർക്കാരിന്റെ പദ്ധതികൾ മറ്റ് സംസ്ഥാനങ്ങൾക്ക് പ്രചോദനമായി; കേരള സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയെ അഭിനന്ദിച്ച് അരവിന്ദ് കെജ്‌രിവാൾ

Kerala
  •  6 hours ago
No Image

കുട്ടികളിലെ അമിതവണ്ണം ആശങ്കാജനകം; ദേശീയതലത്തില്‍ സംയുക്ത ഇടപെടല്‍ വേണമെന്ന് ഖത്തര്‍ ശൂറ കൗണ്‍സില്‍

qatar
  •  7 hours ago