HOME
DETAILS
MAL
സാക്ഷരത: പൈലറ്റ് സര്‍വേ പാട്യത്ത്
backup
July 31 2017 | 23:07 PM
കണ്ണൂര്‍: സാക്ഷരതാ മിഷന് ഓഗസ്റ്റില്‍ സംസ്ഥാന തലത്തില്‍ നിലവിലുള്ള സാക്ഷരതാ നിരക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍വേ നടത്തും. നിലവില്‍ സംസ്ഥാനത്തെ സാക്ഷരതാ നിരക്ക് 93.31 ശതമാനമാണ്. നിലവിലുള്ള നിരക്ഷരരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ നിരക്ഷരതാ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ. ജില്ലയിലെ സാക്ഷരതാ ശതമാനം 2011 സെന്‍സസ് പ്രകാരം 95.41 ആണ്. കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തിനെയാണ് പൈലറ്റ് സര്‍വേക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയുടെ സംഘാടകസമിതി രൂപീകരണവും സര്‍വേ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനവും ഇന്ന് പഞ്ചായത്ത് ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."