എളേറ്റില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ബോഡി
എളേറ്റില്‍ :എളേറ്റില്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സി അബ്ദുസ്സമദ് ബാഖവിയുടെ അധ്യക്ഷതയില്‍ നടന്നു.
സ്വതന്ത്ര സമര കാലത്തും തുടര്‍ന്നും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയകളില്‍ സജീവ സാന്നിധ്യമറിയിച്ച ജനതയെ പ്രതിലോമകാരികളായി കാണുന്ന ഭരണ നേതൃത്വത്തിന്റെ നിലപാടില്‍ യോഗം ആശങ്ക രേഖപ്പെടുത്തുകയും ഇത്തരം നീക്കങ്ങള്‍ക്കെതിരേ മതേതര ശക്തികളുടെ ജാഗ്രതയോടെയുള്ള നീക്കങ്ങള്‍ അനിവാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കെ.കെ അബ്ദുന്നാസര്‍ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു.
എ.ടി മുഹമ്മദ് മാസ്റ്റര്‍, മുദരിബ് ആസിഫ് വാഫി, ഇമ്പിച്ചിമമ്മാലി ഹാജി, കെ.പി.എം ബഷീര്‍ ദാരിമി, കെ.കെ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ സംസാരിച്ചു .
ഭാരവാഹികള്‍ ; അബ്ദുല്‍ മുത്തലിബ് ദാരിമി (പ്രസിഡണ്ടന്റ്), എ. മൂസ മുസ്‌ലിയാര്‍, ടി മുഹമ്മദ് ഫൈസി (വൈ.പ്രസിഡണ്ടന്റ്), എ.ടി മുഹമ്മദ് (ജന. സെക്രട്ടറി)കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, കെ.കെ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ (ജോ. സെക്രെട്ടറി), മുഹമ്മദ് മാസ്റ്റര്‍ (ട്രഷറര്‍), കെ.പി.എം ബഷീര്‍ ദാരിമി (ചെയര്‍മാന്‍), പി. അബ്ദുസ്സലാം ഫൈസി(വൈസ് ചെയര്‍മാന്‍)കെ.സി ശുഐബ് ഫൈസി (എസ്.ബി.വി കണ്‍വീനര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."