HOME
DETAILS

പൊലിസ് സംഘത്തെ അക്രമിച്ച സംഭവം: രണ്ടുപേര്‍കൂടി റിമാന്‍ഡില്‍

  
backup
December 05, 2018 | 2:36 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

കല്ലമ്പലം: കിളികൊല്ലൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ അക്രമിച്ച് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ കൂടി പള്ളിക്കല്‍ പൊലിസ് പിടികൂടി.
മടവൂര്‍ വേട്ടക്കാട്ടുകോണം ചരുവിള പുത്തന്‍വീട്ടില്‍ റിയാസ് (27), മടവൂര്‍ പുലിയൂര്‍കോണം എം.സി ഹൗസില്‍ നിഹാസ് (30) എന്നിവരെയാണ് പള്ളിക്കല്‍ പൊലിസ് പിടികൂടിയത്. ഇക്കഴിഞ്ഞ നവംബര്‍ ആദ്യവാരം മടവൂര്‍ പുലിയൂര്‍കോണം മെഹര്‍നിസ മന്‍സിലില്‍ താമസിക്കുന്ന അല്‍അമീര്‍ എന്ന വ്യക്തി കൊല്ലം ജില്ലയിലെ കിളിക്കോട്ടുകോണം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പള്ളിക്കല്‍ സ്റ്റേഷനതിര്‍ത്തിയിലെ സുഹൃത്തുക്കളുടെ വീട്ടിലെത്തിച്ച് പീഡനം നടത്തിയതായി പരാതി ലഭിച്ചിരുന്നു.
തുടര്‍ന്ന് പ്രതി മടവൂര്‍ പുലിയൂര്‍കോണത്തുണ്ടെന്നറിഞ്ഞ് പിടികൂടാനെത്തിയ കിളികൊല്ലൂര്‍ എസ്.ഐ വിനോദിനെയും സംഘത്തെയും പൂട്ടിയിട്ട് അക്രമിക്കാന്‍ ശ്രമിച്ച കേസിലാണ് നിഹാസും റിയാസും അറസ്റ്റിലായത്. കേസില്‍ അന്ന് തന്നെ പള്ളിക്കല്‍ പൊലിസ് പുലിയൂര്‍കോണം സ്വദേശികളായ അന്‍സാര്‍ (38), ഭഗത് (20) എന്നീ പ്രതികളെ പിടികൂടിയിരുന്നു. കൂടാതെ കേസന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലിയൂര്‍കോണത്ത് എത്തിയ പള്ളിക്കല്‍ എസ്.ഐ ഗംഗാപ്രസാദിനെയും സംഘത്തെയും ജീപ്പ് തടഞ്ഞ് അക്രമിക്കാന്‍ ശ്രമിക്കുകയും ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്്ത സംഭവത്തില്‍ ഫൈസല്‍ എന്നയാളെയും പിടികൂടിയിട്ടുണ്ട്. ഇയാളെ പി.ഡി.പി.പി ആക്ട് പ്രകാരം റിമാന്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പള്ളിക്കല്‍ പൊലിസ് അറിയിച്ചു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി. അനില്‍ കുമാറിന്റെ നിര്‍ദേശാനുസരണം കിളിമാനൂര്‍ സി.ഐ പി. അനില്‍കുമാര്‍, പള്ളിക്കല്‍ എസ്.എച്ച്.ഒ ഗംഗാപ്രസാദ്, എസ്.സി.പി.ഒമാരായ ഷാന്‍, ഹരീഷ്, അനീഷ് സംഘമാണ് പ്രതികളെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  4 days ago
No Image

ഭീമ കൊറെഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ്

National
  •  4 days ago
No Image

മലപ്പുറത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായ ഇയാള്‍ പരാതിക്കാരന്റെ ജോലിക്കാരന്‍

Kerala
  •  4 days ago
No Image

തൊഴിലുറപ്പ് പദ്ധതിയിലെ കടുംവെട്ട്, പ്രതികൂലമായി ബാധിക്കുന്നത് നിർധന സത്രീകളെയും ആദിവാസികളെയും

Kerala
  •  4 days ago
No Image

'പോറ്റിയേ കേറ്റിയേ...' സമൂഹമാധ്യമങ്ങളില്‍ നിന്ന് പാരഡിപ്പാട്ടിന്റെ വീഡിയോകള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെട്ടു

Kerala
  •  4 days ago
No Image

എസ്‌ഐആര്‍: പൂരിപ്പിച്ച ഫോം നല്‍കാന്‍ ഇന്നു കൂടി അവസരം; പുറത്തായിരിക്കുന്നത് 24.95 ലക്ഷം

Kerala
  •  4 days ago
No Image

മാസ്‌കുമില്ല, ഹെല്‍മറ്റുമില്ല, ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ട യുവാവിന് 2.5 വര്‍ഷം തടവും പിഴയും

Kerala
  •  4 days ago
No Image

ഇന്ത്യയിലെ യു.എസ് കോൺസുലേറ്റുകൾ; വിസ അപ്പോയ്മെന്റ് പുനഃക്രമീകരിക്കുന്നു

National
  •  4 days ago
No Image

ആണവോർജ മേഖലയിൽ സ്വകാര്യ കമ്പനികളും; ബിൽ ലോക്‌സഭ പാസാക്കി

International
  •  4 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ് ഹീറോ മുൻ സിറിയൻ സൈനികൻ

International
  •  4 days ago