HOME
DETAILS

പഞ്ചാബിന്റെ ഒന്നൊന്നര പഞ്ച്; ഐഎസ്എല്ലിൽ ഛേത്രിയുടെ ബെംഗളൂരു വീണു

  
February 27, 2026 | 4:51 PM

Punjab FC defeated Bengaluru FC in the Indian Super League

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയെ വീഴ്ത്തി പഞ്ചാബ് എഫ്‌സി. ബെംഗളൂരുവിലെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പഞ്ചാബിന്റെ ജയം. സീസണിലെ പഞ്ചാബിന്റെ വിജയമാണിത്. അതേസമയം സുനിൽ ഛേത്രിയുടെയും സംഘത്തിന്റെയും ആദ്യ പരാജയമാണിത്. 

എഫിയോങ് നുൻഗുസിയുടെ ഇരട്ട ഗോൾ കരുത്തിലാണ് പഞ്ചാബിന്റെ വിജയം. മത്സരത്തിന്റെ 20, 32 എന്നീ മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ പിറന്നത്. രണ്ടാം പകുതിയിൽ സുനിൽ ഛേത്രിക്ക് മികച്ചൊരു അവസരം ലഭിച്ചിരുന്നു. എന്നാൽ ഗോളിനടുത്തെത്തിയ ഛേത്രിക്ക് ബെംഗളൂരു എഫ്സിക്കായി ലക്ഷ്യം കാണാനായില്ല. 

നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ബെംഗളൂരു. മൂന്ന് മത്സരങ്ങളിൽ നിന്നും ഓരോ വീതം ജയവും തോൽവിയും സമനിലയുമായി നാല് പോയിന്റാണ് ബെംഗളൂരുവിന്റെ കൈവശമുള്ളത്. തൊട്ടുതാഴെ ഏഴാം സ്ഥാനത്തുമാണ് പഞ്ചാബ്. രണ്ട് മത്സരങ്ങളിൽ നിന്നും ഓരോ വീതം ജയവും തോൽവിയും അടക്കം മൂന്ന് പോയിന്റാണ് പഞ്ചാബിനുള്ളത്. 

ഐഎസ്എല്ലിൽ മാർച്ച് ഒമ്പതിന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. മാർച്ച് ഏഴിന് നടക്കുന്ന മത്സരത്തിൽ മുഹമ്മദൻസ് എഫ്സിയെയും ബെംഗളൂരു നേരിടും. 

Punjab FC defeated Bengaluru FC in the Indian Super League. Punjab won the match at the iconic Sri Kanteerava Stadium in Bengaluru by 2 goals to 0. This is Punjab's victory of the season. At the same time, this is the first defeat for Sunil Chhetri and his team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  3 days ago
No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  3 days ago
No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  3 days ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  3 days ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  3 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 days ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  3 days ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  3 days ago