HOME
DETAILS

'പാര്‍ട്ടി ആത്മപരിശോധന നടത്തണം'- ജാര്‍ഖണ്ഡ് ബി.ജെ.പി വക്താവ് രാജിവെച്ചു

  
backup
December 02, 2019 | 6:43 AM

national-jharkhand-bjp-leader-quits

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ബി.ജെ.പി വക്താവ് പ്രവീണ്‍ പ്രഭാകര്‍ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യുവനേതാവിന്റെ രാജി. പാര്‍ട്ടി വിട്ട പ്രവീണ്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ നേതൃത്വം നല്‍കുന്ന നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)യില്‍ ചേര്‍ന്നു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരില്‍ നിന്ന് താന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും എന്നാല്‍ ജാര്‍ഖണ്ഡില്‍ ബി.ജെ.പി ആത്മപരിശോധന നടത്തേണ്ടതുണ്ട്'- രാജിക്കു ശേഷം പ്രവീണ്‍ ഐ.എ.എന്‍.എസിനോട് പ്രതികരിച്ചു. സംസ്ഥാനത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വരാസ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നള മണ്ഡലത്തില്‍ നിന്നും എന്‍.പി.പിയുടെ സ്ഥാനാര്‍ഥിയായി പ്രഭാകര്‍ മത്സരിക്കും. ഡിസംബര്‍ 20നാണ് നളയില്‍ തെരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡ് വിദ്യാര്‍ഥി യൂണിയന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന പ്രഭാകര്‍ 2014 ലാണ് ബി.ജെ.പിയിലെത്തിയത്.

അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍.പി.പിയെ അടുത്തിടെ ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  19 hours ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  19 hours ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  20 hours ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  20 hours ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  20 hours ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  21 hours ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  21 hours ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  21 hours ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  21 hours ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  a day ago