HOME
DETAILS

അജ്ഞാതരോഗം; കന്നുകാലികള്‍ ചത്തൊടുങ്ങുന്നു

  
backup
December 05 2018 | 03:12 AM

%e0%b4%85%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a4%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d

ഹരിപ്പാട്: അജ്ഞാതരോഗം ബാധിച്ച് കന്നുകാലികള്‍ ചത്തൊടുങ്ങുന്നു. വീയപുരത്താണ് അജ്ഞാതരോഗം ബാധിച്ച് കന്നുകാലികള്‍ ചത്തൊടുങ്ങുന്നത്. പശുക്കളും ആടുകളുമാണ് ചത്തൊടുങ്ങിയത്. പത്തിലധികം പശുക്കളും അതുപോലെ പന്ത്രണ്ടോളം ആടുകളുമാണിവിടെ ചത്തത്.
നന്ദന്‍കേരില്‍ അബ്ദുള്‍സത്താറിന്റെ 60,000 രൂപയോളം വിലവരുന്ന കറവപശുവാണ് ഇന്നലെ ചത്തത്. പാളയത്തില്‍കോളനിയില്‍ സുധാകരന്‍, അടിച്ചേരില്‍ സജീവ്, പോളത്തുരുത്തേല്‍ ഷാനി, കുഞ്ഞുമോന്‍, അബ്ദുള്‍മജീദ്, നന്ദന്‍കേരില്‍ കൊച്ചുമോന്‍, പാളയത്തില്‍ സോമന്‍ എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ചത്തത്.
രോഗംഎന്തെന്ന് അറിയാത്തതിനാല്‍ കൂടുതല്‍ പരിശോധനക്കായി ആന്തരികാവയവങ്ങള്‍ ആലപ്പുഴക്ക് അയച്ചിരിക്കുകയാണെന്ന് വീയപുരം വെറ്ററിനറി സര്‍ജന്‍ പറഞ്ഞു. ദഹനക്കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
നാവില്‍നിന്ന് ഉമിനീര്‍ വരികയും തുടര്‍ന്ന് തീറ്റയെടുക്കാതെ നുരയും പതയും വരികയും ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും പിന്നീട് ചാവുകയാണ് പതിവെന്ന് കര്‍ഷകര്‍ പറയുന്നു. ഈമേഖലയിലെ കൂടുതല്‍ പശുക്കള്‍ക്ക് ഇത്തരം ലക്ഷണം കണ്ടിട്ടുണ്ട്. കറുകത്തകിടിയില്‍ അജിമോന്‍, തോപ്പില്‍ റസിയ എന്നിവരുടെ ആടുകള്‍ ചത്തിരുന്നു.
കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ആടുകള്‍ ചത്തതെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ അഭിപ്രായം.
ചത്ത മാടുകള്‍ക്ക് പകരം അതേ ഇനത്തില്‍പ്പെട്ട മാടുകളെ നല്‍കുകയും ചികിത്സാചെലവ് നല്‍കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  2 months ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  2 months ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  2 months ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  2 months ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  2 months ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  2 months ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  2 months ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  2 months ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  2 months ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  2 months ago