HOME
DETAILS

വേളി കടല്‍തീരത്ത് കൈകള്‍ കൂട്ടി കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സൂചന

  
February 21, 2026 | 9:43 AM

woman-body-found-with-hands-tied-at-veli-beach-thiruvananthapuram

തിരുവനന്തപുരം: വേളി കടല്‍തീരത്ത് അജ്ഞാതമൃതദേഹം. അന്‍പത് വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് ശനിയാഴ്ച്ച രാവിലെയോടെ കരയ്ക്കടിഞ്ഞത്. കൈകള്‍ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലുള്ള മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. 

രാവിലെ വേളി പള്ളിക്കു സമീപത്തായി കടലില്‍ ഒഴുകിനടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മൂക്കില്‍നിന്ന് രക്തം വന്ന് കട്ടപിടിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളാണ് വിവരം പൊലിസില്‍ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. 

ആരെങ്കിലും കൊലപ്പെടുത്തി കടലില്‍ ഉപേക്ഷിച്ചതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നു തുമ്പ പൊലീസ് അറിയിച്ചു. സമീപത്തെ പൊലിസ് സ്റ്റേഷനുകളിലെ മിസ്സിങ് കേസുകളും പൊലിസ് പരിശോധിച്ച് വരികയാണ്. 

 

The body of an unidentified woman, believed to be over 50 years old, was found washed ashore at Veli Beach in Thiruvananthapuram on Saturday morning. The woman’s hands were found tied together with cloth, raising suspicions of foul play. Police said the body appeared to be about a day old.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  7 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  7 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  7 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  7 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  7 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  7 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  7 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  7 days ago