രാജ്യസഭയില്‍ കൂട്ട അവധി; മുപ്പത് ഭരണകക്ഷി എം.പിമാര്‍ ഹാജരില്ല
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഓഫീസുകളിലെ കൂട്ട അവധിയെടുക്കലുകള്‍ സാധാരണയാണ്. അതിനെ വെല്ലുന്ന അവധിയെടുപ്പാണ് ഇന്ന് രാജ്യ സഭയില്‍ ഉണ്ടായിരിക്കുന്നത്. മുപ്പത് ഭരണപക്ഷ എം.പിമാരാണ് ഇന്ന് രാജ്യസഭയില്‍ അവധിയെടുത്തത്. പിന്നാക്ക വിഭാഗവുമായി ബന്ധപ്പെട്ട ബില്‍ പാസാക്കണമെന്ന പ്രതിപക്ഷ സമ്മര്‍ദ്ദം ശക്തമായി തുടരുന്നതിനിടെയാണ് മന്ത്രിമാരടക്കമുള്ള എം.പിമാരുടെ കൂട്ട അവധിയെന്നത് അക്ഷരാര്‍ഥത്തില്‍ ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇന്നു നടക്കുന്ന ബി.ജെ.പി പാര്‍ലമെന്റ്‌റി യോഗത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി എം.പിമാര്‍ക്ക് താക്കീത് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണത്തെ യോഗത്തില്‍ സഭതകള്‍ സമ്മേളിക്കുമ്പോള്‍, പ്രത്യേകിച്ച് ഏതെങ്കിലും ബില്ലില്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്തെങ്കിലും പാര്‍ട്ടി എംപിമാര്‍ എല്ലാവരും ഹാജരാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. വോചട്ടെടുപ്പില്‍ പ്രതിപക്ഷത്തിനെതിരെ ശക്തമായ നിലനില്‍പിന് ഇതാവശ്യമാണെന്നും അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."