ബി.ജെ.പിയും സി.പി.എമ്മും കേരളത്തെ ചോരക്കളമാക്കുന്നു: ഉമ്മന്‍ചാണ്ടി
ഈരാറ്റുപേട്ട: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും ചേര്‍ന്ന് കേരളത്തെ ചോരക്കളമാക്കി മാറ്റുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ദിരാഗാന്ധി ജന്മശദാബ്ദി നടയ്ക്കല്‍ മേഖലാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയാണ് കേരളത്തില്‍ നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ചടങ്ങില്‍ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് വി.പി അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, തോമസ് കല്ലാടന്‍, രാജന് പെരുമ്പക്കാട്ട്, വി.എം മുഹമ്മദ് ഇല്യാസ്, റോയി കപ്പലുമാക്കല്‍, ജോര്‍ജ് ജേക്കബ്, ജോമോന് ഐക്കര, പി.എച്ച്. നൗഷാദ്, വി.എം സിറാജ് സംസാരിച്ചു.
തലപ്പലം: മണ്ഡലം ഇന്ദിരാഗാന്ധി കുടുംബ സംഗമം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇന്ദിരാ രാധാകൃഷ്ണന് അധ്യക്ഷനായി.
ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, പ്രേംജി ആര്, തോമസ് കല്ലാടന്‍, ജോര്‍ജ് ജേക്കബ്, സജി ജോസഫ്, ബിജു പുന്നത്താനം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."