HOME
DETAILS
MAL
സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു.
backup
December 06 2018 | 05:12 AM
ജിദ്ദ: സൗദി അറേബ്യയിൽ പ്രവർത്തന സൗകര്യാർത്ഥം വിവധ പേരുകളിൽ പ്രവർത്തിച്ചിരുന്ന സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചു സമസ്ത ഇസ്ലാമിക് സെന്റർ ( എസ് .ഐ .സി ) എന്ന ഒറ്റസംഘടനയായി സമസ്ത കേന്ദ്ര മുശാവറ കമ്മറ്റി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ജിദ്ദ എസ് .ഐ .സി സെൻട്രൽ കമ്മറ്റിനിലവിൽ വന്നു, ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന സമസ്ത പ്രവർത്തകരുടെ ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മറ്റിയുടെ പ്രഖ്യാപനം നടന്നത്,എസ്.ഐ .സി സൗദി നാഷണൽ കമ്മറ്റി പ്രസിഡൻറ് സയ്യിദ് ഉബൈദുള്ള തങ്ങളാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് . ഭാരവാഹികളായി മുജീബ് റഹ്മാൻ റഹ്‌മാനി മുറയൂർ (ചെയർമാൻ ), സയ്യിദ് അൻവർ തങ്ങൾ കല്പകഞ്ചേരി ( പ്രസിഡന്റ് ), സവാദ് പേരാമ്പ്ര ( ജനറൽ സെക്രെട്ടറി ),ദിൽഷാദ് കടാമ്പുഴ (വർക്കിങ് സെക്രെട്ടറി ), നൗഷാദ് അൻവരി മോളൂർ ( ഓർഗനൈസിങ് സെക്രെട്ടറി ),അൻവർഹുദവി കുറ്റാള്ളൂർ ( ട്രഷറർ ) എന്നിവരെയും ,സഹ ഭാരവാഹികളായി എൻ.പി അബൂബക്കർ ഹാജി കൊണ്ടോട്ടി , മുസ്തഫ ഫൈസി ചേരൂർ (വൈസ് ചെയർമാൻ ), സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ,നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി,മൊയ്‌ദീൻ കുട്ടി ഫൈസി മുടിക്കോട് , സൽമാൻ ദാരിമി കിടങ്ങഴി , അഷ്‌റഫ് ദാരിമി മണ്ണാർക്കാട് , അബ്ദുല്ല കുട്ടി എടപ്പലം , ഷഫീഖ് വാഫി ( വൈസ് പ്രസിഡന്റ് ), ജാബിർ നാദാപുരം ,സാലിം അമ്മിനിക്കാട് , ഫിറോസ് പരതക്കാട് , റഷീദ് മണിമൂളി , അബ്ദുൽ ജബ്ബാർ ഹുദവി ചെമ്മാട് , അബ്ദുൽ റഹ്‍മാൻ അയക്കോടൻ ( ജോ:സെക്രട്ടറിമാർ )എന്നിവരെയും മൊയ്തീൻ കുട്ടി അരിമ്പ്ര ,റഫീഖ് കൂളത്ത്, അബ്ദുള്ള തോട്ടക്കാട്, ഹൈദർ പുളിങ്ങോം ,അബ്ബാസ് തറയിട്ടാൽ ,അബ്ദുൽ മുസവ്വിർ കോഡൂർ എന്നിവരെ ഓർഗനൈസർമാരായും തെരഞ്ഞെടുത്തു, അബൂബക്കർ ദാരിമി ആലമ്പാടി യോഗം ഉത്‌ഘാടനം ചെയ്തു , ഇസ്ലാമിക്ക് സെന്റർ സീനിയർ എക്സിക്യൂട്ടീവ് അബ്ദുൽ കരീംഫൈസി കീഴാറ്റൂർ മുഖ്യ പ്രഭാഷണം നടത്തി .
സമസ്ത ഇസ്ലാമിക്ക് സെന്റർ സൗദി നാഷണൽകമ്മറ്റി നേതാക്കളായ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ,എം .സി സുബൈർ ഹുദവി കൊപ്പം , അബൂബക്കർ ദാരിമി താമരശ്ശേരി തുടങ്ങിവയവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു , അബ്ദുൽ അസീസ് പറപ്പൂര്, ഉസ്മാൻ എടത്തിൽ തുടങ്ങി യവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. സി .എം അലി മൗലവി(മക്കി ) സ്വാഗതവും , സവാദ് പേരാമ്പ്ര നന്ദിയുംപറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."