ഉന്നത വിജയികളെ ലൈവ് തൃക്കരിപ്പൂര്‍ അനുമോദിച്ചു
തൃക്കരിപ്പൂര്‍: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ലൈവ് തൃക്കരിപ്പൂരിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.എം.എം.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 79 വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമാണ് ആദരവ് നല്‍കിയത്.
ഇളമ്പച്ചി ഫായിക്ക ഇന്‍ഡോര്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിതിയായി. വിജയത്തിനു ലക്ഷ്യം പ്രധാനമാണെന്നും പരാജയത്തിന് അടിയറവ് പറയാതെ മുന്നോട്ടുപോയാല്‍ വിജയമകലെയല്ലെന്നും മുതുകാട് കൂട്ടികളെയും രക്ഷിതാക്കളെയും ഓര്‍മിപ്പിച്ചു. മാജിക്കിലൂടെ കണക്കു പഠിക്കാനുള്ള തന്ത്രവും കുട്ടികള്‍ക്കു മുതുകാട് മാജിക്കിലൂടെ കാണിച്ചുകൊടുത്തു. പരിപാടിയില്‍ പങ്കെടുത്തവരെ മുതുകാട് ലഹരിക്കെതിരേ പ്രതിജ്ഞയെടുപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, ഫായിക്ക ഇന്‍ഡോര്‍ അക്കാദമി എം.ഡി അബ്ദുസലാം, കെ. ഭാസ്‌കരന്‍, ജമാല്‍ ബൈത്താന്‍, കെ.എം.സി.സി തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ഹമീദ് ഹാജി, എന്‍ജിനിയര്‍ സി. സമീര്‍, ശരീഫ് കോളേത്ത്, ഷൗക്കത്തലി അക്കാളത്ത്, നൂര്‍ഫിദ ഫാറൂഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."