നാലു പതിറ്റാണ്ട് പിന്നിട്ട പുരാവസ്തുശേഖരണവുമായി ഉബൈദ്
ആനക്കര: പ്രായം തളര്‍ത്താതെ പുരാവസ്തുശേഖരവുമായി നാല് പതിറ്റാണ്ട് പിന്നിടുകയാണ്. കുമ്പിടി കല്ലുമുറിക്കല്‍ ഉബൈദ് (55 ) സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയ കമ്പമാണ് മക്കളും പേരക്കുട്ടികളുമായിട്ടും തുടരുന്നത്.
ഇപ്പോഴും എവിടെ നിന്നെങ്കിലും പുരാവസ്തുവുമായി ബന്ധപ്പെട്ട് എന്ത് കിട്ടിയാലും ശേഖരിക്കും. നാല് പതിറ്റാണ്ടിന് ശേഷമാണ് തന്റെ ശേഖരങ്ങളുടെ പ്രദര്‍ശനം നടത്തിയത്. കല്ലുമുറിക്കല്‍ തറവാടിന്റെ കുടുംബ സംഗമത്തിലാണ് പ്രദര്‍ശനം നടത്തിയത്.
പഠിക്കുന്ന കുട്ടികള്‍ സ്‌കൂളില്‍ പ്രദര്‍ശനം മറ്റും നടക്കുമ്പോള്‍ പല സാധനങ്ങളും കൊണ്ടുപോകാറുണ്ടെങ്കിലും ഔരു പ്രദര്‍ശനം ഇതുവരെയും നടത്തിയിട്ടില്ല. ബ്രിട്ടീഷ് കാരുടെ കാലത്തുള്ള ടെലിഫോണ്‍ മുതല്‍ ആയിരകണക്കിന് വിദേശ കറന്‍സികള്‍ വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍ വരെ ശേഖരത്തിലുണ്ട്. പണ്ട് കാലങ്ങളില്‍ രാത്രിയില്‍ വെളിച്ചത്തിനായി ഉപോയഗിച്ചിരുന്ന റാന്തല്‍ വിളക്കുകള്‍ അടക്കം നിരവധി തരം വിളക്കുകളും കൂട്ടത്തിലുണ്ട്.
പഴയ അളവുതൂക്കത്തിന് ഉപോയഗിച്ചിരുന്ന വെള്ളിക്കോല്‍, ചേളാക്കോല്‍ അടക്കം നൂറ്കണക്കിന് പുരാവസ്തുക്കള്‍ ഉബൈദിന്റെ ശേഖരത്തിലുണ്ട്. വിദേശത്ത് ജോലിചെയ്യുന്ന മകനും, മക്കളും ഭാര്യയും ഉബൈദിന്റെ പുരാവസ്തുശേഖരത്തിന് സഹായിക്കുന്നുണ്ട്. എവിടെയെങ്കിലും തരപ്പെട്ടാല്‍ ഒരു പ്രദര്‍ശനം നടത്തണമെന്നുണ്ട്. കുമ്പിടിയിലെ സ്റ്റേഷനറി ഫേന്‍സികട ഉടമയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."