നഗരയാത്ര സുഗമമാക്കാന്‍ കാല്‍നട മേല്‍പ്പാലങ്ങള്‍
കൊല്ലം: കോര്‍പറേഷന്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കായി നടപ്പാക്കുന്ന മേല്‍പ്പാല നിര്‍മാണ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് തുടക്കമായി. കൊല്ലം ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. വി രാജേന്ദ്രബാബു ശിലാസ്ഥാപനം നിര്‍വഹിച്ചു.
നഗര സൗന്ദര്യവത്കരണത്തിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ഭാഗമായാണ് പാലങ്ങള്‍ നിര്‍മിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. വിദ്യാലയങ്ങളും മറ്റു സ്ഥാപനങ്ങളും കൂടുതലുള്ള മേഖലകളിലാണ് പാലങ്ങള്‍ തീര്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ പാര്‍വതി മില്‍ ബസ് സ്റ്റോപ്പിലും ഹൈസ്‌കൂള്‍ ജങ്ഷനിലും തുടര്‍ന്ന് എസ്.എന്‍. കോളജ് ജംഗ്ഷന്‍, ചെമ്മാംമുക്ക്, കടപ്പാക്കട എന്നിവിടങ്ങളിലുമാണ് നടപ്പാലങ്ങള്‍ നിര്‍മിക്കുക.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.എ. സത്താര്‍, ചിന്ത എല്‍. സജിത്ത്, ഷീബ ആന്റണി, ഡോ. സുജിത്ത്, കൗണ്‍സിലര്‍മാരായ ഷൈലജ, വത്സല, കോര്‍പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, അമൃത് പദ്ധതി സാങ്കേതിക വിദഗ്ധരായ പി.ജെ. ജയകുമാര്‍, സന്തോഷ്, സജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."