വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുകാരെ മര്‍ദിച്ച സംഭവം: അഞ്ചുപേര്‍ പിടിയില്‍
ചാവക്കാട്: വായ്പ വാങ്ങിയ പണമാവശ്യപ്പെട്ട് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍.
പാലപ്പെട്ടി സ്വദേശികളായ തണ്ടാംകോളി ആഷിബ് (28), ആലുങ്ങല്‍ റാഷിദ് (27), കുഞ്ഞീമ്മീന്റകത്ത് അബ്ദുല്‍ ഗഫൂര്‍ (25), പൊന്താട്ടയില് സിറാജുദ്ദീന് (28), വെളിയങ്കോട് പള്ളിക്കല്‍ അര്‍ഷാദ് (27) എന്നിവരേയാണ് എസ്.ഐ.മാരായ ജയപ്രദീപ്, എ.എസ്.ഐ. അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ചാവക്കാട് പൊലിസ് പിടികൂടിയത്. ചാവക്കാടത്സ് അമൃത സ്കൂളിനു സമീപം ചന്തുരുത്തി സനലിന്റെ വീട്ടിലേക്കാണ് ഇവര്‍ അതിക്രമിച്ച് കയറിയത്. ചൊവ്വാഴ്ച്ച രാത്രി 11ഓടെയാണ് സംഭവം. സനലിനേയും ഭാര്യേയും മര്‍ദ്ദിച്ചെന്നും ഇവരുടെ മകളെ വലിച്ച് താഴേയിട്ടെന്നും പൊലിസ് പറഞ്ഞു. ആഷിബിന്റെ കൈയില്‍ നിന്ന് സനല്‍ 30,000 രൂപ കടം വാങ്ങിയിരുന്നു. ഇതാവശ്യപ്പെട്ടാണ് ആഷിബും സംഘവും വീട്ടിലെത്തിയതെന്നും പൊലിസ് അറിയിച്ചു.
എ.എസ്.ഐ സുനു, സി.പി.ഒമാരായ ജയക്ൃഷണന്, അഖില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."