HOME
DETAILS
MAL
വായിച്ച് കയറാം വേദിയിലേക്ക്
backup
December 08 2018 | 04:12 AM
ആലപ്പുഴ:ഏഴാം വേദിയായ ഗവ. മുഹമ്മദന്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ ചവിട്ടുനാടക മത്സരം അരങ്ങുതകര്‍ക്കുമ്പോള്‍ വേദിക്കു മുന്നിലെ വായനശാല മത്സരത്തിനെത്തുന്ന കുട്ടികള്‍ക്ക് കൗതുകവും അറിവും പകര്‍ന്നു. കലാപ്രകടനത്തിനിടെ വായിക്കാന്‍ സമയമെവിടെ എന്നാണ് പലരുടെയും മനസിലിരിപ്പ് എങ്കിലും അല്‍പസമയമെങ്കിലും ഈ വായനശാലക്കു മുന്നില്‍ സമയം ചിലവിടാതെ പോകുന്നവര്‍ വിരളം.സ്‌കൂളിലെ എന്‍.എസ്. എസ് യൂനിനിറ്റിന്റെ നേതൃത്വത്തില്‍ ഗേറ്റിനോട് ചേര്‍ന്ന് ഒരു റാക്ക് സ്ഥാപിച്ച് വായിക്കാനുള്ള സൗകര്യത്തില്‍ പുസ്തകങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വളരെ കുറച്ച് സമയത്തിനുള്ളില്‍ വായിച്ചു തീര്‍ക്കാവുന്ന പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരുടെ വചനങ്ങളും ഈ വായനശാലയ്ക്ക് മികവ് പകരുന്നുണ്ട്.
പുസ്തകങ്ങള്‍ക്കൊപ്പം സമകാലിക മാസികകളും പത്രങ്ങളും ഇവിടെ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."