പ്രവാസി ഇന്റർസോൺ കായിക മത്സരങ്ങൾക്ക് തുടക്കമായി
ജിദ്ദ: പ്രവാസി സാംസ്കാരികവേദി സെൻട്രൽ തലത്തിൽ സംഘടിപ്പിക്കുന്ന ഇന്റർസോൺ കായിക മത്സരങ്ങൾക്ക് തുടക്കമായി. ജിദ്ദയിലെ ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടി പ്രവാസി സെൻട്രൽ കമ്മറ്റി പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ ഉദ്‌ഘാടനം ചെയ്തു. ഫൈസലിയ, ശറഫിയ, അസീസിയ, മഹ്ജർ തുടങ്ങി നാല് മേഖലകളിലായി കഴിഞ്ഞ മാസങ്ങളിൽ നടന്ന മേഖലാതല മത്സരങ്ങളുടെ തുടർച്ചയായാണ് സെൻട്രൽ തലത്തിൽ നടക്കുന്ന കായിക മത്സരങ്ങൾ. ജനറൽ സെക്രട്ടറി അശ്റഫ് പാപ്പിനിശ്ശേരി, സ്പോർട്സ് കോഡിനേറ്റർ ഷാഫി കെ.എം, സെൻട്രൽ കമ്മറ്റിയംഗങ്ങളായ മുഹമ്മദലി ഓവുങ്ങൽ, ദാവൂദ് രാമപുരം, ശഫീഖ് മേലാറ്റൂർ, അമീൻ ശറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
ചെസ്സ് മത്സരത്തിൽ, യഥാക്രമം അജ്‌മൽ അബ്ദുൽഗഫൂർ ഒന്നാം സ്ഥാനവും അബ്ദുൾറഹീം വടകര രണ്ടാം സ്ഥാനവും നേടി. കാരംസ് മത്സരത്തിൽ ശഫീഖ് മേലാറ്റൂർ, അബ്ദുൽഅസീസ് ടീം ഒന്നാം സ്ഥാനവും, യൂസുഫ് പരപ്പൻ, യൂസുഫലി കൂട്ടിൽ ടീം രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് സലീം എടയൂർ, അബ്ദുസുബ്ഹാൻ പറളി തുടങ്ങിയവർ മെഡലുകൾ വിതരണം ചെയ്തു. ഇല്യാസ് തൂമ്പിൽ, സൈനുൽ ആബിദ്, മുഹമ്മദ് ഇസ്മയിൽ, അബ്ദുറസാഖ് മാസ്റ്റർ, നജീബ്, അശ്റഫ് എൻ.കെ, നാസർ കപ്രക്കാടൻ തുടങ്ങിയവർ കായിക പരിപാടികൾക്ക് നേതൃത്വം നൽകി. ജനുവരിയിൽ നടക്കാനിരിക്കുന്ന പ്രവാസി മഹോൽസവം 2020 ഓടെ വിവിധ കലാ കായിക മത്സരങ്ങൾ ഔപചാരികമായി സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."