HOME
DETAILS

ജാതി സെൻസസിൽ മൗനം; ജനസംഖ്യാ കണക്കെടുപ്പ് അടുത്തവർഷം

  
October 29, 2024 | 2:45 AM

Silence on Caste Census-  Census next year

ന്യൂഡൽഹി: ജനസംഖ്യാ കണക്കെടുപ്പിന് അനുബന്ധമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തിൽ നിശബ്ദത പാലിച്ച് കേന്ദ്രസർക്കാർ. 13 വർഷത്തെ ഇടവേളയ്ക്കു ശേഷം ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വർഷം ആരംഭിക്കാനാണ് സർക്കാർ പദ്ധതി. 2026ൽ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കണക്കെടുപ്പ് ആരംഭിക്കുക. അതിനുപിന്നാലെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മണ്ഡലപുനർനിർണയവും നടത്തും. എന്നാൽ ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കോൺഗ്രസ്, എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യു, ലോക് ജനശക്തി പാർട്ടി, അപ്നാദൾ തുടങ്ങിയ ഭരണകക്ഷികളും ജാതി സെൻസസ് വേണമെന്ന നിലപാടുകാരാണ്. ആർ.എസ്.എസും ജാതി സെൻസസ് എന്ന ആശയത്തെ പിന്തുണച്ചിട്ടുണ്ട്. 
എന്നാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. പട്ടികജാതി, പട്ടികവർഗം എന്നിവയുടെ നിലവിലുള്ള കണക്കുകളിലേക്ക് ഒ.ബി.സി വിഭാഗത്തെ കൂട്ടിച്ചേർക്കുക, എസ്.സി, എസ്.ടി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളെ സർവേയിൽ ഉൾപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്.

ഒ.ബി.സി വിഭാഗങ്ങളിലും അതിനുള്ളിലെ വിവിധ ഉപവിഭാഗങ്ങളിലും ഉൾപ്പെട്ട ആളുകൾക്ക് അവരുടെ അംഗബലത്തിനനുസൃതമായി വിവിധ മേഖലകളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക എന്നതാണ് ജാതി സെൻസസിന്റെ പ്രാഥമിക ലക്ഷ്യം. സംവരണ ആനുകൂല്യങ്ങളുടെ വിതരണത്തിൽ തുല്യത ഉറപ്പാക്കുന്നതിനായി വിവിധ ജാതികളുടെ വിവരങ്ങളും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) ഉപവിഭാഗങ്ങളും ദീർഘകാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

 

മണ്ഡലപുനർനിർണയം: സമത്വം അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ജനസംഖ്യയിൽ കാര്യമായ വർധനവുണ്ടായതിനാൽ മണ്ഡലപുനർനിർണയം നടപ്പാക്കുമ്പോൾ ഉത്തരേന്ത്യയിൽ സീറ്റുകൾ കൂടുകയും അത് ദക്ഷിണേന്ത്യയ്ക്കും ഉത്തരേന്ത്യയ്ക്കുമിടയിൽ അസമത്വമുണ്ടാക്കുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ ഈ ആശങ്ക പരസ്യമായി ഉന്നയിച്ചിട്ടുണ്ട്.

 ജനസംഖ്യാ നിയന്ത്രണമെന്ന സർക്കാർ പദ്ധതി വിജയകരമായി നടപ്പാക്കിയ കാരണത്താൽ ദക്ഷിണേന്ത്യയ്ക്ക് തിരിച്ചടിയുണ്ടാകുന്ന സാഹചര്യമാണ് കൈവന്നിരിക്കിക്കുന്നതെന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ തെലുഗുദേശം പാർട്ടിയും ഈ ആശങ്ക പങ്കുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മണ്ഡല പുനർനിർണയത്തിന് ജനസംഖ്യ മാത്രം കണക്കാക്കാതെ സന്തുലിതത്വം ഉറപ്പാക്കുന്ന ഫോർമുല വേണമെന്ന ആവശ്യമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ളത്. 

അതിനായി സംസ്ഥാനങ്ങളുമായി ചർച്ച നടത്തി സമവായമുണ്ടാക്കണമെന്ന ആവശ്യവും ശക്തമാണ്. അതിന് ആർട്ടിക്കിൾ 81 (ലോക്സഭയുടെ ഘടന നിർവചിക്കൽ), ആർട്ടിക്കിൾ 170 (നിയമസഭകളുടെ ഘടന), ആർട്ടിക്കിൾ 82, ആർട്ടിക്കിൾ 55 (ഓരോ വോട്ടിന്റെയും മൂല്യം ഇലക്ടറൽ കോളേജിൽ ജനസംഖ്യാടിസ്ഥാനത്തിൽ തീരുമാനിക്കൽ), ആർട്ടിക്കിൾ 330, 332 (യഥാക്രമം ലോക്സഭയിലേക്കും നിയമസഭകളിലേക്കും സീറ്റ് സംവരണം ഉൾക്കൊള്ളുന്നു) എന്നിവയിൽ ഭേദഗതി വേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago