വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു
പാലക്കാട്: പി.കെ ബിജു എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും വിവിധ പഞ്ചായത്തുകളിലെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. പെരുമാട്ടി, വണ്ടാഴി, കിഴക്കഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിലെ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. പെരുമാട്ടി പട്ടികുളം ദഫേദാര്ചള്ള പട്ടികജാതി കോളനിയിലെ കുടിവെള്ള വിതരണ പദ്ധതിക്കായി ഭൂഗര്‍ഭ ജല അതോറിറ്റി നല്കിയ 3,37,000 രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചത്.
പമ്പ്സെറ്റ്, പമ്പ് ഹൗസ്, വൈദ്യുതീകരണം എന്നീ പ്രവൃത്തികള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. പഞ്ചായത്തിലെ കന്നിമാരി 130-ാം വാര്‍ഡിലെ ബ്രിഡ്ജ് കനാല്‍ റോഡ് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. വണ്ടാഴി ഗ്രാമപഞ്ചായത്ത് മുടപ്പലൂര്‍ തെക്കുഞ്ചേരിയില്‍ ഇ.എം.എസ് സ്മാരക വായനശാലയില്‍ 651.62 സ്ക്വയര്‍ഫീറ്റില്‍ വായന മുറി, ടോയിലറ്റ്, സിറ്റ്ഔട്ട്, തുടങ്ങി. പ്രവര്‍ത്തികള്‍ക്ക് 10 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു.
മംഗലംഡാം ലൂര്‍ദ് മാതാ ഹയര്‍സെക്കന്‍ഡറി സ്കൂളല്‍ വോളിബോള്‍ കോര്‍ട്ട് നിര്‍മാണത്തിന് 1.32 ലക്ഷം രൂപയും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ മമ്പാട് സി യു.പി സ്കൂളില്‍ വോളിബോള്‍ കോര്‍ട്ട് നിര്‍മാണത്തിന് 1.58 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇരിക്കിന്ചിറ സംഗമം വായനശാലയുടെയും ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെയും നിര്‍മാണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചു.
ഭരണാനുമതി
പാലക്കാട്: ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം നല്‍കുന്നതിന് എം.ബി രാജേഷ് എം.പിയുടെ വികസന ഫണ്ടില്‍നിന്നും 29,45,000 രൂപയുടെ ഭരണാനുമതി ലഭിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന 38 പേര്‍ക്കാണ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മുച്ചക്ര വാഹനം, വീല്‍ചെയര്‍, കൃത്രിമ കാലുകള്‍ എന്നിവ നല്കാന് ഭരണാനുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."