സുലിലിന്റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്കി
മാനന്തവാടി: തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ മാനന്തവാടി സി.ഐ പി.കെ മണി മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ അപേക്ഷ നല്കി. കൊല്ലപ്പെട്ട സുലിലിന്റെ കാമുകി മാനന്തവാടി കൊയിലേരി ഊര്‍പള്ളി റിച്ചാര്‍ഡ് ഗാര്ഡന് ബിനി മധു, വേലിക്കോത്ത് കുഞ്ഞുമേള് എന്ന അമ്മു, ഊര്‍പള്ളി പൊയില്‍ മണിയറ്റിങ്കല് ജയന് എന്ന പ്രശാന്ത്, ഊര്‍പള്ളി കോളനി കവാലന് എന്നിവര്‍ക്ക് വേണ്ടിയാണ് പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. സഹോദരനെന്ന വ്യാജേനെ സുലിലിനെ കൂടെ താമസിപ്പിച്ചു പോന്നിരുന്ന ബിനിമധു ഇയാളില്‍ നിന്നും ലക്ഷങ്ങള്‍ കൈവശപ്പെടുത്തുകയും പിന്നീട് ആ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് കൊലാപതകം ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചതെന്നും പൊലിസ് കണ്ടെത്തിയിരിന്നു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനിയുടെ വീട്ടുജോലിക്കാരിയായ അമ്മു പൊലിസിന് നല്കിയ മൊഴിയില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സുലിലിനെ കൊല്ലുന്നതിന് രണ്ട് ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് അമ്മുവിന്റെ മൊഴി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മുഖ്യപ്രതി ബിനി കുറ്റം സമ്മതം നടത്തിയത്.
പ്രതികളെ കൂടതല്‍ ചേദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കുന്നതിനും വേണ്ടിയാണ് പൊലിസ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികളായ അമ്മുവും ബിനിയും ജയിലില്‍ തമ്മില്‍ കാണുന്നത് ഒഴിവാക്കുന്നതിന് ബിനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാന്ന് പാര്‍പിച്ചിരിക്കുന്നത്. അടുത്ത ദിവസം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൊയിലേരിയിലെ വിട്ടിലും ധനകാര്യ സ്ഥാപങ്ങളിലും കൊണ്ടുപോയി തെളിവെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."