ചിത്രയെ ഒഴിവാക്കിയ നടപടി രാജ്യസഭയിലും ചര്‍ച്ചയായി
ന്യൂഡല്‍ഹി: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്ന് മലയാളി താരം പി.യു ചിത്രയെ ഒഴിവാക്കിയ നടപടി രാജ്യസഭയിലും ചര്‍ച്ചയായി. ശൂന്യവേളയില്‍ സി.പി.എമ്മിലെ കെ. സോമപ്രസാദാണ് വിഷയം ഉന്നയിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് വഴിവിട്ടു പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സോമപ്രസാദ് ആരോപിച്ചു.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 1500 മീറ്റര്‍ സ്വര്‍ണമെഡല്‍ ജേതാവായ ചിത്ര ഒഴിവാക്കപ്പെട്ട വിഷയത്തില്‍ അത്ലറ്റിക് ഫെഡറേഷന് ഇതുവരെ തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ല. ഗുണ്ടൂരില്‍ നടന്ന സെലക്ഷന് യോഗത്തില്‍ ചിത്ര യോഗ്യത നേടിയില്ലെന്നാണ് ഫെഡറേഷന്റെ വാദം. എന്നാല്‍, അവര്‍ ടീമില്‍ ഉള്‍പ്പെടുത്തിയ മറ്റു രണ്ട് അത്ലറ്റുകള് സെലക്ഷന് ടെസ്റ്റില്‍ ഹാജരായിട്ടില്ലാത്തവരാണെന്ന് സോമപ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."