HOME
DETAILS

ബ്രെക്‌സിറ്റ് ചൂടില്‍ ബ്രിട്ടനില്‍ ഇന്ന് തെരഞ്ഞെടുപ്പ്

  
backup
December 12 2019 | 05:12 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d

 


ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ബ്രിട്ടിഷ് വോട്ടര്‍മാര്‍ ഇന്ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. ഉടമ്പടിയില്ലാതെ തന്നെ ബ്രെക്‌സിറ്റ് നടത്തുമെന്നു പറയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചന.
ബ്രെക്‌സിറ്റ് നടത്താന്‍ ടോറി പാര്‍ട്ടിക്കേ കെല്‍പുള്ളൂവെന്ന് ബോറിസ് ജോണ്‍സന്‍ ഇന്നലെ അവസാനവട്ട പ്രചാരണത്തിലും ആവര്‍ത്തിച്ചു.
അതേസമയം പ്രതീക്ഷയ്ക്ക് വോട്ട് ചെയ്യുക എന്നാഹ്വാനം ചെയ്യുന്ന ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിന്‍ ടോറികളുടെ നെഗറ്റീവ് സമീപനത്തെ കടന്നാക്രമിച്ചു.
മറ്റൊരു സ്ഥാനാര്‍ഥിയായ ലിബ് ഡെം നേതാവ് ജോ സ്വിന്‍സണ്‍ താന്‍ പ്രധാനമന്ത്രിയായാല്‍ ബ്രെക്‌സിറ്റ് നിര്‍ത്തിവയ്ക്കുമെന്നാണ് വോട്ടര്‍മാരോടു പറയുന്നത്. എസ്.എന്‍.പിയുടെ നിക്കോള സ്റ്റര്‍ജനും മല്‍സരരംഗത്തുണ്ട്. ഇന്നു രാവിലെ ഏഴിന് തുടങ്ങുന്ന പോളിങ് രാത്രി 10 മണിവരെ തുടരും.
പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എം.പിമാര്‍ ബ്രെക്‌സിറ്റ് എങ്ങനെ വേണമെന്ന് തീരുമാനിക്കും. 650 അംഗ പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 321 സീറ്റെങ്കിലും ലഭിച്ചാല്‍ ബോറിസ് ജോണ്‍സന്‍ നേരത്തെ പ്രഖ്യാപിച്ച പോലെ 2020 ജനുവരി 31ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടും. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജോണ്‍സന്‍ രാജിവയ്ക്കുകയോ ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യും.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ലേബര്‍ പാര്‍ട്ടി മുന്നോട്ടുവരും. ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയാവുകയും ചെയ്യും.
എന്നാല്‍ ജെറമി കോര്‍ബിനാണ് നേതാവെങ്കില്‍ പിന്തുണയ്ക്കില്ലെന്ന് ലിബ് ഡെം നേതാവ് ജോ സ്വിന്‍സണ്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കോര്‍ബിന്‍ രാജിവച്ച് പുതിയ നേതാവിനെ കണ്ടെത്തേണ്ടതായി വരും. അല്ലെങ്കില്‍ പ്ലെയ്ഡ് സിംറു, ഗ്രീന്‍സ് പോലുള്ള ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ അദ്ദേഹം ശ്രമിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  6 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  20 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  23 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  39 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago