HOME
DETAILS

രാജ്യത്തിന്റെ നന്മക്കായി മുന്നിട്ടിറങ്ങുക: മുസ്തഫ അശ്‌റഫി

  
backup
December 09, 2018 | 7:41 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af

അഗളി: ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യമായ ഇന്ത്യ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും രാജ്യത്തിന്റെ നന്മക്കായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ മുസ്തഫാ അഷ്‌റഫി കക്കുപ്പടി അഭ്യര്‍ഥിച്ചു.
'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ ജനുവരി 26ന് ഗൂളിക്കടവില്‍ നടക്കുന്ന മനുഷ്യ ജാലികയുടെ പ്രചരണ കാംപയിനിന്റെ ഭാഗമായി കോട്ടത്തറ എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ ജാലികയുടെ ഭാഗമായി സര്‍ഗജാലിക, ലഘു ലേഖ വിതരണം, സന്ദേശ യാത്രയ്ക്ക് സ്വീകരണം തുടങ്ങി വിവിധ പദ്ധതികള്‍ക്കാണ് കോട്ടത്തറ യൂനിറ്റ് രൂപം നല്‍കിയിരിക്കുന്നത്.
മഹല്ല് ഖത്തീബ് ഉമര്‍ ഫൈസി അധ്യക്ഷനായി. മഹല്ല് പ്രസിഡന്റ് എം.കെ ലത്തീഫ്, നാസര്‍ പി.വൈ, പി.എം ശംസുദ്ധീന്‍, ഖാജാ ഉലൂമി, ഉമ്മര്‍ .സി, അയ്യൂബ്, റഷീദ് അന്‍വരി, ഇക്ബാല്‍, മുത്തുകുട്ടി അണ്ണന്‍, സിദ്ധീഖ് സംസാരിച്ചു, നൗഷാദ് ചേന്നാട്ട് സ്വാഗതവും ഉബൈദ് ഹുദവി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  an hour ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  an hour ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  2 hours ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  3 hours ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  3 hours ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  3 hours ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  4 hours ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  4 hours ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  4 hours ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  5 hours ago